Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്നും മേഘാവൃതമായ കാലാവസ്ഥ; പൊടിക്കാറ്റിനും സാധ്യത

ദുബായ്: യു എ ഇയില്‍ ഇന്നും മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ചില സമയങ്ങളില്‍ രാജ്യത്തുടനീളം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും എന്ന് എന്‍ എം സി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. ഇത് കാരണം പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട് എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി.

പര്‍വതങ്ങളിലും ദ്വീപുകളിലും തീരപ്രദേശങ്ങളിലും ഈര്‍പ്പം 75 ശതമാനം വരെയും ആന്തരിക പ്രദേശങ്ങളില്‍ 65 ശതമാനം വരെയും എത്താം. ആന്തരിക പ്രദേശങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസും ദ്വീപുകളിലും തീരപ്രദേശങ്ങളിലും 44 ഡിഗ്രി സെല്‍ഷ്യസും മലനിരകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരാം എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നു.

UAE News

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും. ഒമാന്‍ കടലില്‍ ചിലപ്പോള്‍ നേരിയതോ മിതമായതോ ആയ തിരമാലകള്‍ പ്രതീക്ഷിക്കാം. യു എ ഇയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന ചൂടും ഈര്‍പ്പവും ഒരേ സമയം അനുഭവപ്പെടുന്നുണ്ട്. ഇത്തരം കാലാവസ്ഥാ പ്രവണതകള്‍ മനുഷ്യര്‍ക്ക് മാരകമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആര്‍ദ്ര-ബള്‍ബ് താപനില എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്.

ആറ് മണിക്കൂറില്‍ കൂടുതല്‍ 35 ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ കൂടുതലോ ഉള്ള റീഡിംഗ് മനുഷ്യര്‍ക്ക് മാരകമായി കണക്കാക്കപ്പെടുന്നു. ജൂലൈ 17 ന് ദുബായിലെ താപനില 62 ഡിഗ്രി സെല്‍ഷ്യസിന് തുല്യമായ ചൂട് അനുഭവപ്പെട്ടതായി യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈര്‍പ്പം 100 ശതമാനത്തില്‍ എത്തുമ്പോള്‍, വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുന്നത് നിര്‍ത്തും. ഈ സമയം ശരീരത്തിന് സ്വയം തണുപ്പിക്കാനാകില്ല.

അതേസമയം യു എ ഇയില്‍ ഭാവിയില്‍ കൂടുതല്‍ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്ന് ലീഫ സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റും എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ജിയോഫിസിക്കല്‍ സയന്‍സസ് ലാബ് മേധാവിയുമായ ഡോ. ഡയാന ഫ്രാന്‍സിസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പെട്ടെന്നുള്ള അതിതീവ്ര മഴക്കും കൊടുംചൂടിനും രാജ്യം സാക്ഷ്യം വഹിക്കും എന്നാണ് ഡയാന ഫ്രാന്‍സിസ് പറയുന്നത്.

ആഗോളതാപനം മൂലം രാജ്യത്ത് വസന്തകാലത്ത് മഴ വര്‍ധിക്കുകയും അതോടൊപ്പം ചൂടുള്ളതും ദൈര്‍ഘ്യമേറിയതുമായ വേനല്‍ കാലവും ഉണ്ടാകും. അന്തരീക്ഷ പാറ്റേണിലെ വ്യതിയാനങ്ങളാണ് ഈ കഠിനമായ കാലാവസ്ഥാ സംഭവങ്ങള്‍ക്ക് കാരണം എന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+