Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്ന് മഴ പ്രതീക്ഷിക്കാം, കാറ്റിനൊപ്പം പൊടി ഉയരും.. ഓറഞ്ച് അലര്‍ട്ട്..!

അബുദാബി: യു എ ഇയില്‍ ഇന്ന് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). താഴ്ന്ന സംവഹന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ കിഴക്കന്‍ തീരത്ത് മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് പൊടിയും കാറ്റും തുടരുന്നതിനാല്‍ എന്‍സിഎം ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ പൊടിയും മണലും ഉയരാനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ 11 മണി വരെ ആന്തരിക പ്രദേശങ്ങളില്‍ ചിലപ്പോള്‍ 3000 മീറ്ററില്‍ താഴെയായി തിരശ്ചീന ദൃശ്യപരത കുറയും. പൊടി കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. അതേസസമയം ഉച്ചയ്ക്ക് 1 മണി വരെ തിരമാല ആറടി വരെ ഉയരുന്നതിനോടൊപ്പം ഒമാന്‍ കടലിലും അറേബ്യന്‍ ഗള്‍ഫിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും.

UAE News

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ എന്‍സിഎം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്‌സിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ചില തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ ചിലപ്പോള്‍ പൂര്‍ണ്ണമായി മേഘാവൃതമായേക്കാം. താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ കിഴക്കന്‍ തീരത്ത് മഴ പെയ്‌തേക്കാം. അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെല്‍ഷ്യസും 41 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും.

പര്‍വതങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്‌ന്നേക്കാം. ഇന്നലെയും പൊടിക്കാറ്റ് മൂലം രാജ്യത്ത് യെല്ലോ അലര്‍ട്ട് ആയിരുന്നു. ഈ ആഴ്ച മുഴുവന്‍ രാജ്യത്ത് സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രതിവാര മുന്നറിയിപ്പില്‍ പറയുന്നത്. നാളെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി തുടരും. കിഴക്കന്‍ തീരത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

കാറ്റ് തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ, 15-30 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 40 കിലോ മീറ്റര്‍ വേഗതയിലും വീശാന്‍ സാധ്യതയുണ്ട്. ബുധനാഴ്ചയും തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. മേഘാവൃതവും പൊടിപടലം നിറഞ്ഞതുമായ അന്തരീക്ഷമായിരിക്കും. അതേസമയം ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയ കാലാവസ്ഥ അനുഭവപ്പെടും.

അതിനിടെ ഇന്നലെ ഒമാന്‍ കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനം യുഎഇയിലെ പലയിടത്തും അനുഭവപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+