Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്നും മഞ്ഞുവീഴ്ച; അബുദാബിയില്‍ പലയിടത്തും റെഡ്, യെല്ലോ അലര്‍ട്ടുകള്‍

അബുദാബി: യുഎഇയില്‍ ഇന്നും കനത്ത മഞ്ഞുവീഴ്ച. അബുദാബി റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ഇന്ന് കൂടുതല്‍ ജാഗ്രത പാലിക്കണം. ചിലയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു.

ദൃശ്യപരത ഒരു കിലോമീറ്ററില്‍ താഴെയായി കുറയുന്നിടത്താണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ച വരെ മൂടല്‍മഞ്ഞ് നിലനില്‍ക്കുമെന്നാണ് എന്‍സിഎം അറിയിക്കുന്നത്. ഇന്ന് രാവിലെ സ്വീഹാനില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബി റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിരിക്കുന്നു എന്നും പൊലീസ് അറിയിച്ചു.

UAE News

വാഹനമോടിക്കുന്നവര്‍ അവരുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഈ പരിധി പാലിക്കണം എന്നും അബുദാബി പൊലീസ് അറിയിച്ചു. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ ഇലക്ട്രോണിക് റോഡ് സൈനുകളില്‍ സ്ഥാപിച്ചിട്ടുള്ള വേഗപരിധി പാലിക്കണം എന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗപരിധി ലംഘിക്കുന്ന വാഹനമോടിക്കുന്നവര്‍ പിഴ ഈടാക്കും.

രാജ്യത്തുടനീളമുള്ള കാലാവസ്ഥ ചില സമയങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ പര്‍വതങ്ങളില്‍ സംവഹന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് പൊടിയും മണലും വീശാന്‍ ഇടയാക്കും. രാജ്യത്ത് ഉയര്‍ന്ന താപനില 43 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസിനുമിടയിലും താഴ്ന്ന താപനില ശരാശരി 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തീരപ്രദേശങ്ങളില്‍ ശരാശരി താപനില 37 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസായിരിക്കും. യുഎഇയിലെ പര്‍വതപ്രദേശങ്ങളില്‍ 34 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം 70 മുതല്‍ 90 ശതമാനം വരെ ഉയരും. അതേസമയം, പര്‍വതപ്രദേശങ്ങളില്‍ ഇത് 55 മുതല്‍ 70 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രിയിലും വ്യാഴാഴ്ച രാവിലെയും പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ആപേക്ഷിക ആര്‍ദ്രത വര്‍ധിക്കും.

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയതോ ഒമാന്‍ കടലില്‍ നേരിയതോതില്‍ മിതമായതോ ആയിരിക്കും. മൂടല്‍മഞ്ഞുള്ള കാലാവസ്ഥ മേഖലയിലെ കാലാനുസൃതമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. യുഎഇയില്‍ ഇപ്പോള്‍ വേനല്‍ക്കാലത്തിന്റെ അവസാനമാണ്. സെപ്റ്റംബര്‍ സീസണിന്റെ അവസാന മാസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ പലയിടത്തും ഇടവിട്ടുള്ള മഴയും ലഭിക്കുന്നുണ്ട്.

കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്ന സംവഹന മേഘങ്ങളുടെ രൂപീകരണത്തിന്റെ ഫലമാണിത്. ഇത് ആന്തരിക പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം എന്നാണ് എന്‍സിഎം അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+