Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ നിവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത, 10 ദിവസത്തിനുള്ളില്‍ 'സുഹൈല്‍' ഉദിക്കും, ചൂട് കുറയും

അബുദാബി: രാജ്യത്തെ കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി. സുഹൈല്‍ നക്ഷത്രത്തിന്റെ വരവോടെ യുഎഇയിലെ കൊടുംവേനല്‍ അതിന്റെ അവസാനത്തോട് അടുക്കും. ഇതോടെ രാജ്യം കൂടുതല്‍ മിതശീതോഷ്ണ ദിനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. എന്നാല്‍ ഈ ദിവസങ്ങളില്‍ താപനില പെട്ടെന്ന് കുറയുകയില്ല.

അറബ് സമൂഹം പരമ്പരാഗതമായി കാലാവസ്ഥാ മാറ്റത്തിന്റെ ചിഹ്നമായാണ് സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് രാത്രികാല താപനില ക്രമേണ കുറയാന്‍ തുടങ്ങുമെന്ന് സൂചിപ്പിക്കുന്നു. ഇത് കാലാവസ്ഥയിലെ മാറ്റത്തിന്റെ ആദ്യ സൂചനകളെ സൂചിപ്പിക്കുന്നു. പിന്നീട് പകല്‍ സമയങ്ങളിലെ ചൂടിനും കുറവുണ്ടായി തുടങ്ങും.

UAE News

സുഹൈല്‍ ആഗസ്റ്റ് 24 മുതല്‍ പുലര്‍ച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടു. ഇത് ഒരു സുപ്രധാന കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കം കുറിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സുഹൈലിന്റെ വരവിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ഏകദേശം 40 ദിവസത്തെ 'സുഫ്രിയ' എന്നറിയപ്പെടുന്ന പരിവര്‍ത്തന കാലാവസ്ഥ അനുഭവപ്പെടും.

ഇത് തീവ്രമായ വേനല്‍ക്കാലവും തണുത്ത താപനിലയും തമ്മിലുള്ള വിടവ് നികത്തുന്നതിന്റെ പ്രതിഫലനമാണ്. ഒക്ടോബര്‍ പകുതി മുതല്‍ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. അതേസമയം സുഹൈലിന്റെ ഉദയത്തിന് 100 ദിവസങ്ങള്‍ക്ക് ശേഷം ശൈത്യകാലം ആരംഭിക്കും. സുഹൈലിന്റെ ആരംഭം ഇന്ത്യന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങലിന്റെ സൂചനയാണ്. ഇന്ത്യന്‍ മണ്‍സൂണ്‍ ഇക്കാലയളവില്‍ ദുര്‍ബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നു.

അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി യു എ ഇയില്‍ പലയിടത്തും ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നു. കൊടുംചൂടില്‍ വലഞ്ഞിരുന്ന എമിറേറ്റ് നിവാസികള്‍ക്ക് ഇത് ആശ്വാസമായിരുന്നു. യുഎഇയില്‍ ഉടനീളം കഴിഞ്ഞ ആഴ്ച താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞിരുന്നു. ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിസെഡ്) യുഎഇയില്‍ എത്തിയതായിരുന്നു ഇതിന് കാരണം.

ഭൂമധ്യരേഖയ്ക്ക് സമീപം വടക്കന്‍, ദക്ഷിണ അര്‍ദ്ധഗോളങ്ങളിലെ കാറ്റുകള്‍ ഭൂമിയെ വലയം ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഒരു വലയമാണ് ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയെയും പാകിസ്ഥാനെയും ബാധിക്കുന്ന അതേ ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വേര്‍ജന്‍സ് സോണാണ് യുഎഇയെയും ബാധിക്കുന്നത്. എന്നാല്‍ യുഎഇയുടെ സ്ഥാനം കാരണം തീവ്രത വ്യത്യസ്തമാണ് എന്ന് മാത്രം.

ഓഗസ്റ്റ് അവസാനം വരെ ഇടയ്ക്കിടെ വേനല്‍ മഴ തുടരും എന്നാണ് എന്‍സിഎമ്മിലെ കാലാവസ്ഥാ വിദഗ്ധനായ ഡോ അഹമ്മദ് ഹബീബ് പറയുന്നത്. പര്‍വതങ്ങളില്‍ ഈര്‍പ്പം 15 ശതമാനം വരെ താഴാനും തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇത് 80 ശതമാനത്തില്‍ എത്താനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+