Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടില്‍ നിന്ന് ആശ്വാസം, പൊടിക്കാറ്റിന് സാധ്യത; യുഎഇ നിവാസികള്‍ ശ്രദ്ധിക്കണം

അബുദാബി: യുഎഇയില്‍ ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവും മേഘാവൃതമായ കാലാവസ്ഥയും ആയിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. വേനല്‍ച്ചൂടിന് ഇടയില്‍ താപനിലയില്‍ ഇടിവുണ്ടാകുമ്പോള്‍ മേഘാവൃതമാകും. ഇന്ന് ദുബായിലും അബുദാബിയിലും കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും എന്നും എന്‍ എം സി അറിയിച്ചു.

കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോള്‍ സജീവമാകുകയും പൊടിക്കും മണല്‍ക്കാറ്റിനും കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 25 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലെ തിരമാലകള്‍ നേരിയതായിരിക്കും. ഒമാന്‍ കടലിലെ തിരമാലകള്‍ നേരിയതോ ഇടത്തരമോ ആയിരിക്കും എന്നും എന്‍ എം സി അറിയിച്ചു.

UAE News

വ്യാഴാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. താപനില ഗണ്യമായി കുറയും. കാറ്റ് തെക്ക് കിഴക്ക് മുതല്‍ തെക്ക് വരെ ആയിരിക്കും. ഇത് മിതമായതും ചിലപ്പോള്‍ ശക്തവുമായിരിക്കും. അതേസമയം ഇന്ന് രാവിലെ അല്‍ ഐനില്‍ ചിലയിടത്ത് നേരിയ മഴ പെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ മൂടിക്കെട്ടിയ ആകാശമാണ് ദൃശ്യമാകുക. ഇന്നലെ യുഎഇയില്‍ യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചില ആന്തരിക പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത 2000 മീറ്ററില്‍ താഴെയായി കുറയും എന്നും മുന്നറിയിപ്പുണ്ടായിരുന്നു.

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുച്ചിരുന്നു. പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും സണ്‍ഗ്ലാസുകള്‍, മാസ്‌ക് എന്നിവ ധരിക്കണം. ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പൊടിക്കാറ്റ് ശ്വാസകോശത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തിലും ശ്രദ്ധ വേണം.

എങ്കിലും കഴിഞ്ഞ ആഴ്ചകളില്‍ 40-ലധികം ഡിഗ്രി ചൂടില്‍ വലയുന്ന യുഎഇ നിവാസികള്‍ക്ക് ഇനി വരുന്ന ദിവസങ്ങളില്‍ വലിയ ആശ്വാസം പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് മെര്‍ക്കുറി അളവ് കുറയുമെന്നും മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+