യുഎഇ ഇന്ന് ചുട്ടുപൊള്ളും..! താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് പ്രവചനം

ഇന്ന് യുഎഇയുടെ ചില ഭാഗങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, തിങ്കളാഴ്ച കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെട്ട് മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ രൂപപ്പെടുന്ന മേഘങ്ങള്‍ ഉച്ചയോടെ കണ്‍വെക്റ്റീവ് സ്വഭാവം കൈവരിക്കാന്‍ സാധ്യതയുണ്ട്.

ഉള്‍പ്രദേശങ്ങളില്‍ താപനില 41 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുകയും, മൂടല്‍മഞ്ഞോ നേരിയ മഞ്ഞോ ഉണ്ടാകാനും സാധ്യതയുണ്ട്.

UAE Weather

അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങിയ നഗരങ്ങളില്‍ ആയിരിക്കും ഈ കാലാവസ്ഥ അനുഭവപ്പെടുക. ദുബായ്, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഇന്ന് ഉയര്‍ന്ന താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഉമ്മുല്‍ ഖുവൈനില്‍ ഇത് 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഷാര്‍ജയിലും അജ്മാനിലും 41 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടുമ്പോള്‍, താരതമ്യേന കുറഞ്ഞ ചൂടായിരിക്കും ഫുജൈറയില്‍ അനുഭവപ്പെടുക, 39 ഡിഗ്രി സെല്‍ഷ്യസ്.

ഉള്‍പ്രദേശങ്ങളിലും മലനിരകളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ എത്തിയേക്കാം. വെള്ളിയാഴ്ചയും കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഉച്ചയോടെ കിഴക്കന്‍ മേഖലകളില്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാം. രാത്രിയിലും ശനിയാഴ്ച രാവിലെയുമായി വീണ്ടും മൂടല്‍മഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെട്ടേക്കാം. ശനിയാഴ്ച ഉച്ചയോടെ കിഴക്കന്‍ മേഖലകളില്‍ മേഘങ്ങള്‍ കണ്‍വെക്റ്റീവ് സ്വഭാവം കൈവരിക്കാന്‍ സാധ്യതയുണ്ട്.

ഞായറാഴ്ചയും കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. പുലര്‍ച്ചെയുള്ള സമയങ്ങളില്‍ മൂടല്‍മഞ്ഞോ നേരിയ മഞ്ഞോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച മഴയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു. ഉച്ചയോടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ കണ്‍വെക്റ്റീവ് മേഘങ്ങള്‍ രൂപപ്പെടുകയും മഴ ലഭിക്കുകയും ചെയ്‌തേക്കാം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വര്‍ധിക്കാനും സാധ്യതയുണ്ട്.

നിലവില്‍, ദുര്‍ബലമായ ഉപരിതല മര്‍ദ്ദ വ്യവസ്ഥയും അതിനോടൊപ്പമുള്ള ദുര്‍ബലമായ അന്തരീക്ഷ മുകള്‍ത്തട്ടിലെ ന്യൂനമര്‍ദ്ദ വ്യവസ്ഥയുടെ സ്വാധീനവുമാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ ശാന്തമായിരിക്കും. അതായത്, തീരത്തോടടുത്ത് രണ്ട് അടി വരെയും കടലില്‍ മൂന്ന് അടി വരെയും ഉയരമുള്ള ചെറിയ തിരമാലകള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma