യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ... തണുപ്പ് കൂടും, ഒപ്പം കാറ്റും
അബുദാബി: യു എ ഇയില്‍ ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ (എന്‍ സി എം) മുന്നറിയിപ്പ്. രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട് എന്നും എന്‍ സി എം അറിയിച്ചു. കാറ്റ് ചില സമയങ്ങളില്‍ ഉന്മേഷദായകമാകും. മണിക്കൂറില്‍ 10-25 കി.മീ മുതല്‍ 35 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശിയേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം രാജ്യത്ത് താപനില പരമാവധി 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 25 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 26 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില ഉയരും. എന്നാല്‍ അബുദാബിയിലും ദുബായിലും താപനില 15 ഡിഗ്രി സെല്‍ഷ്യസും സ്വീഹാന്‍ പോലുള്ള ആന്തരിക പ്രദേശങ്ങളില്‍ 6 ഡിഗ്രി സെല്‍ഷ്യസും വരെ താഴ്‌ന്നേക്കാം എന്നും എന്‍ സി എം വ്യക്തമാക്കി.

ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പമുള്ള അന്തരീക്ഷം പ്രതീക്ഷിക്കാം. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടും. മൂടല്‍മഞ്ഞിന്റെ ലെവലുകള്‍ അബുദാബിയില്‍ 35 മുതല്‍ 85 ശതമാനം വരെയും ദുബായില്‍ 40 മുതല്‍ 90 ശതമാനം വരെയും ആയിരിക്കും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
യു എ ഇയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ഡിസംബര്‍ 22 നാണ് രാജ്യത്ത് ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചത്. ഇതിന്റെ ഫലമായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില ക്രമേണ കുറയും എന്ന് നേരത്തെ തന്നെ എന്‍ സി എം അറിയിച്ചിരുന്നു. ഡിസംബര്‍ 16 മുതല്‍ രാജ്യത്ത് വടക്ക് - പടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇത് താപനില കുറയുന്നതിന് കാരണമായിട്ടുണ്ട്. ശൈത്യകാലത്ത് യു എ ഇയിലുടനീളമുള്ള താപനിലയില്‍ 5-7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications