Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്നലെ വീശിയടിച്ചത് 'ഡസ്റ്റ് ഡെവിള്‍'; ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത

അബുദാബി: യു എ ഇയില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ യു എ ഇയുടെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റിന് സമാനമായ 'ഡസ്റ്റ് ഡെവിള്‍' കൊടുങ്കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ ഇന്നും മഴ തുടരും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. ഈ പ്രദേശങ്ങളിലെ സംവഹന മേഘങ്ങളുടെ രൂപീകരണം കാരണം കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ മഴയുണ്ടാകും.

ഇന്ന് രാജ്യത്ത് പൊതുവെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ രാത്രി മേഘാവൃതമായി മാറുമെന്നും എന്‍സിഎം പ്രവചിച്ചു. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈര്‍പ്പമുള്ളതാകാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനുള്ള സാധ്യതയും കാണുന്നു.

UAE Weather

ഇത് പകല്‍ സമയത്ത് പൊടി വീശുന്നതിന് കാരണമാകുന്നു. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയതോ ഒമാന്‍ കടലില്‍ മിതമായ തോതിലോ പ്രക്ഷുബ്ധമായിരിക്കും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നേക്കാം. എന്നാല്‍ ആന്തരിക പ്രദേശങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. യുഎഇയുടെ പര്‍വതപ്രദേശങ്ങളില്‍ ഹ്യുമിഡിറ്റിയുടെ അളവ് കുറഞ്ഞ് 15 ശതമാനത്തിലെത്തും.

തീരപ്രദേശങ്ങളില്‍ ഇത് 90 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാരാന്ത്യത്തില്‍ യുഎഇ നിവാസികള്‍ക്ക് തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം എന്നാണ് എന്‍സിഎം അറിയിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി താപനില 3 മുതല്‍ 5 ഡിഗി സെല്‍ഷ്യസ് വരെ കുറയും. ശനിയാഴ്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് എന്‍സിഎമ്മിലെ കാലാവസ്ഥാ വിദഗ്ധന്‍ ഡോ അഹമ്മദ് ഹബീബ് പറഞ്ഞു.

അടുത്ത കുറച്ച് ദിവസങ്ങളില്‍, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദുബായ്ക്കും അല്‍ ഐനിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും എന്നും അദ്ദേഹം പറഞ്ഞു. തീരപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും സംവഹന മേഘങ്ങളുടെ രൂപീകരണം സംഭവിക്കും. അല്‍ ദഫ്ര മേഖലയില്‍ മഴയ്ക്ക് സാധ്യത കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച ആദ്യം റാസല്‍ ഖൈമയുടെയും ഫുജൈറയുടെയും ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് പെയ്തത്.

മഴയ്ക്ക് പുറമേ, കനത്ത മൂടല്‍മഞ്ഞും പൊടിക്കാറ്റും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയില്‍ അനുഭവപ്പെടുന്നുണ്ട്. ഈ മോശം ദൃശ്യപരതയും നിലവിലുള്ള മേഘ രൂപീകരണവുമായി ബന്ധപ്പെട്ടതാണെന്ന് ഹബീബ് അഹമ്മദ് പറഞ്ഞു. യുഎഇയിലെ ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശരത് കാലത്തില്‍ സാധാരണമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+