യുഎഇയില്‍ ചൂടിന് ആശ്വാസമായി മഴയെത്തും, മൂടല്‍മഞ്ഞിനും കാറ്റിനും സാധ്യത
ദുബായ്: യുഎഇയില്‍ ഇന്ന് മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ചില സമയങ്ങളില്‍ പകല്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാവിലെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളില്‍ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പം പ്രതീക്ഷിക്കുന്നു.
ഇവിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. യുഎഇയില്‍ ഉടനീളം താപനില കുതിച്ചുയരുകയാണ്. ഇന്നലെ രാജ്യത്ത് പുതിയ ഉയര്‍ന്ന താപനില രേഖപ്പെടുത്തി, മെര്‍ക്കുറി 50.8 ഡിഗ്രിയില്‍ എത്തി. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രകാരം പ്രാദേശിക സമയം ജൂലൈ 9 ന് ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. ഇന്ന് താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇത് 26 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ഇവിടങ്ങളില്‍ ഈര്‍പ്പം 10 ശതമാനം വരെ കുറവായിരിക്കാം. ദ്വീപുകളിലും തീരപ്രദേശങ്ങളിലും 90 ശതമാനം വരെ ഉയരാം. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യന്‍ തീരങ്ങളിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിക്കുന്നു.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 50 ഡിഗ്രിയില്‍ കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോഴും യുഎഇയില്‍ ഈ ആഴ്ച കൂടുതല്‍ മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ യുഎഇയില്‍ നേരിയതോ ഭാഗികമായതോ ആയ മേഘാവൃതമായ കാലാവസ്ഥയായിരിക്കും രൂപപ്പെടുക. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത ഉച്ചയോടെ കിഴക്കോട്ടുള്ള മഴയുമായി ബന്ധപ്പെട്ടിരിക്കാം.
രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈര്‍പ്പം, ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് എന്നിവ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ദിശയില്‍ നിന്ന് മിതമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശും. ചിലപ്പോള്‍ 10-20 കി.മി വേഗതയിലും 35 കി.മി വേഗതയിലും കാറ്റ് വീശും. വെള്ളിയാഴ്ച നേരിയതോ ഭാഗികമായോ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും.
ഉച്ചയോടെ മലനിരകളില്‍ ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ദിശയില്‍ നിന്ന് മിതമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശിയേക്കാം ചിലപ്പോള്‍ 10-20 കിലോമീറ്റര്‍ വേഗതയിലും 35 കി.മീ. വേഗതയിലും കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും.












Click it and Unblock the Notifications