Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മഴ മാറിയിട്ടില്ല.. ഇന്ന് വൈകീട്ട് വീണ്ടും മഴ പെയ്യും, മൂടല്‍മഞ്ഞിനും സാധ്യത

അബുദാബി: യു എഇ യില്‍ പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം). രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ഇന്ന് വൈകീട്ട് പലയിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തെക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അബുദാബിയെയോ ദുബായിയോ ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും തെക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകീട്ട് മഴ പെയ്യും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മഴയുടെ ലക്ഷണങ്ങളുണ്ട്. എങ്കിലും താരതമ്യേന മഴ കുറവായിരിക്കുമെന്ന് തന്നെയാണ് എന്‍ സി എം പ്രവചനം. വിന്‍ഡി വെതര്‍ ആപ്പ് അഞ്ച് ദിവസത്തിനുള്ളില്‍ കനത്ത മഴയുടെ സൂചനകളൊന്നും കാണിക്കുന്നില്ല എന്നാണ് അതോറിറ്റി പറയുന്നത്.

UAE News

ഞായറാഴ്ച മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. ആന്തരിക പ്രദേശങ്ങളില്‍ പരമാവധി താപനില 41 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും പര്‍വതങ്ങളില്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു.

അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. എന്നാല്‍ രാജ്യത്ത് ഇടയ്ക്കിടെ തണുത്ത കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. യു എ ഇ കഴിഞ്ഞ രണ്ടാഴ്ചക്കാലം കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്. അതേസമയം നിലവില്‍ ഈ 'അസ്ഥിരമായ കാലാവസ്ഥ' അവസാനിച്ചതായി രാജ്യത്തെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ യുഎഇയിലെ മഴയുടെ തീവ്രത കുറഞ്ഞതായും വാരാന്ത്യത്തില്‍ ഭേദപ്പെട്ട കാലാവസ്ഥക്കാണ്‌സാധ്യത എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നിരീക്ഷിച്ചു. ഏപ്രില്‍ 16 ന് കനത്ത മഴയാണ് യുഎഇയില്‍ പെയ്തത്. ഇതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ പഠനവും യുഎഇയില്‍ ആരംഭിച്ചിരുന്നു. നിരവധി വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ഒരു വര്‍ഷം പെയ്യേണ്ട മഴയാണ് ഏപ്രില്‍ 16 ന് ശേഷം രാജ്യത്ത് പെയ്തത് എന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+