Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനല്‍മഴ ലഭിച്ചാലും ദുബായ് ചുട്ടുപൊള്ളും, 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും!

ദുബായ്: യുഎഇയില്‍ നാല് ദിവസത്തോളം വേനല്‍മഴ ലഭിക്കുമെങ്കിലും അതിന് ശേഷം താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയിലുടനീളം വേനല്‍ രൂക്ഷമാകുന്നതോടെ, ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കന്‍, പര്‍വതപ്രദേശങ്ങളില്‍, ഈര്‍പ്പവും ഇടയ്ക്കിടെയുള്ള മഴയും ഉണ്ടാകും. എന്നാല്‍ യുഎഇയില്‍ ഏറ്റവും ചൂടേറിയ ആഴ്ചകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

10 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണം! ജൂണ്‍ കഴിയുമ്പോഴേക്കും വില കുത്തനെ കുറയും
10 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണം! ജൂണ്‍ കഴിയുമ്പോഴേക്കും വില കുത്തനെ കുറയും

രാജ്യം ഇതിനകം വേനല്‍ക്കാലത്തേക്ക് പ്രവേശിച്ചുവെന്നും അതുമായി ബന്ധപ്പെട്ട സാധാരണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും എന്‍സിഎമ്മിലെ ജനറല്‍ മെറ്റീരിയോളജി വിഭാഗം ആക്ടിംഗ് ഹെഡ് ഈസ അല്‍ സെറൈദി പറഞ്ഞു. 'യുഎഇയില്‍ വേനല്‍ക്കാലം ഇതിനകം ആരംഭിച്ചു. രാജ്യത്ത് നിലവില്‍ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതിനാല്‍, വരും മാസങ്ങളില്‍ താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

UAE Weather

ഇടയ്ക്കിടെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുമെന്നും, അത്തരം തീവ്രമായ സാഹചര്യങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില വളരെ ഉയര്‍ന്നതായിരിക്കും. എന്നാല്‍ കിഴക്കന്‍, പര്‍വത പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നു. 'റവായേ' എന്നറിയപ്പെടുന്ന സീസണല്‍ കാലഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുന്നതോടെ വെള്ളിയാഴ്ച വരെ യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെടും.

സ്വര്‍ണത്തിന് കൂട്ടത്തകര്‍ച്ച! രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; വാങ്ങിയവരെല്ലാം വില്‍ക്കുന്നു!!
സ്വര്‍ണത്തിന് കൂട്ടത്തകര്‍ച്ച! രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; വാങ്ങിയവരെല്ലാം വില്‍ക്കുന്നു!!

ഇത് സംവഹന മേഘ പ്രവര്‍ത്തനത്തിനും, ചിതറിക്കിടക്കുന്ന മഴയ്ക്കും, ആഴ്ചാവസാനത്തോടെ താപനിലയില്‍ നേരിയ കുറവിനും സാധ്യത വര്‍ധിപ്പിക്കുന്നു. കിഴക്കന്‍, പര്‍വതപ്രദേശങ്ങളില്‍ പ്രധാനമായും മഴ കേന്ദ്രീകരിക്കപ്പെടുമെന്ന് അല്‍ അസ്രായ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ചയും മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നും അതിനുശേഷം മഴയുടെ അളവ് കുറയും എന്നും എന്‍സിഎം പറഞ്ഞിരുന്നു.

അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളിലെ കാലാവസ്ഥ ഗണ്യമായ മഴയേക്കാള്‍ മേഘാവൃതമായ ആകാശം അനുഭവപ്പെടുന്ന തരത്തിലായിരിക്കും. യുഎഇയില്‍ വേനല്‍ക്കാല മഴയ്ക്ക് കാരണമാകുന്നത് കാലാവസ്ഥാ സംവിധാനങ്ങളേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്ത സംവഹന മേഘങ്ങളാണ് എന്ന് എന്‍സിഎം ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

പുതിയ വീടും അളവറ്റ ധനവും കൈയിലേക്ക്; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം
പുതിയ വീടും അളവറ്റ ധനവും കൈയിലേക്ക്; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

ഉയര്‍ന്ന താപനില, അന്തരീക്ഷ ഈര്‍പ്പം, പര്‍വതപ്രദേശങ്ങള്‍ എന്നിവ ഒരുമിച്ച് മേഘ രൂപീകരണത്തിനും മഴയ്ക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മണ്‍സൂണിന് ചില സ്വാധീനം ഉണ്ടാകാമെങ്കിലും, യുഎഇയില്‍ വേനല്‍ക്കാല മഴയുടെ പ്രധാന ചാലകശക്തി അതല്ലെന്നും അല്‍ അസ്രായ് വ്യക്തമാക്കി. ''അറബിക്കടലില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന ഈര്‍പ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ മണ്‍സൂണിന് സ്വാധീനം കുറവാണ്. ഇതെല്ലാം മേഘങ്ങളുടെ വികാസത്തിന് കാരണമാകുന്നു,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+