യുഎഇയില്‍ ഇനി 'മഴക്കാലം'; 5 ദിവസത്തേക്ക് പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവാസ്ഥാ കേന്ദ്രം

അടുത്ത അഞ്ച് ദിവസങ്ങളില്‍ യുഎഇയിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലും മഴ പെയ്‌തേക്കാം. ഹട്ടയ്ക്ക് സമീപം ഇതിനകം മഴ രേഖപ്പെടുത്തിയതായി അഹമ്മദ് ഹബീബ് പറഞ്ഞു.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഈ ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. 'അടുത്ത അഞ്ച് ദിവസങ്ങളിലും, പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും, ചിലപ്പോള്‍ വടക്കന്‍ ഭാഗങ്ങളിലും മഴ ലഭിക്കും. അല്‍ ഐനും അബുദാബിക്കും ഇടയിലുള്ള പ്രദേശങ്ങളിലും മഴ പെയ്‌തേക്കാം. ഇന്ന് ഹട്ട മേഖലയില്‍ മഴ ലഭിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

UAE Weather

തെക്ക്-കിഴക്ക് ദിശയില്‍ നിന്ന് യുഎഇയിലേക്ക് നീളുന്ന ഉപരിതല ന്യൂനമര്‍ദ്ദവും, അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലുള്ള ന്യൂനമര്‍ദ്ദ മേഖലയുമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ കാലാവസ്ഥാ സംവിധാനത്തില്‍ മാറ്റം വരികയും, കൂടുതല്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

വരും ദിവസങ്ങളില്‍ എവിടെയൊക്കെ മേഘങ്ങള്‍ രൂപപ്പെടും എന്നത് ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്ഥാനമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഡോ. ഹബീബ് വ്യക്തമാക്കി. തെക്ക്-കിഴക്ക് ദിശയില്‍ നിന്ന് ഉപരിതലത്തില്‍ ന്യൂനമര്‍ദ്ദം നീളുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലും ന്യൂനമര്‍ദ്ദ മേഖലയുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍, തെക്ക്, തെക്ക്-പടിഞ്ഞാറ് ദിശകളില്‍ നിന്ന് യുഎഇയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ സംവിധാനത്തില്‍ മാറ്റം വരും.

ഈ മാറ്റം മേഘങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാകും. ചൊവ്വാഴ്ച കിഴക്കന്‍ മേഖലകളില്‍ ആരംഭിക്കുന്ന ഈ പ്രക്രിയ, വടക്കന്‍ പ്രദേശങ്ങളിലേക്കും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ കാറ്റിലൂടെ അറബിക്കടലില്‍ നിന്ന് യുഎഇയിലേക്ക് എത്തുന്ന ഈര്‍പ്പവും കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നുണ്ട്.

'ഒക്ടോബര്‍ 23, 24 തീയതികളില്‍ ന്യൂനമര്‍ദ്ദം ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെങ്കിലും, അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ അവശേഷിക്കുന്ന ഈര്‍പ്പം മലനിരകള്‍ക്ക് മുകളില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ സഹായിച്ചേക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21 ബുധനാഴ്ചയും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

വെള്ളിയാഴ്ച കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും; കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം, ചിലയിടങ്ങളില്‍ ചെറിയ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. എന്നാല്‍, ഇത് വലിയൊരു ആലിപ്പഴ വര്‍ഷമായി മാറാന്‍ സാധ്യതയില്ലെന്ന് ഹബീബ് വ്യക്തമാക്കി. മേഘാവൃതമായ സമയങ്ങളില്‍ പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ എത്തിയേക്കാമെന്ന് എന്‍സിഎം പ്രവചിക്കുന്നു. ഇത് പൊടിപടലങ്ങള്‍ ഉയരുന്നതിനും കാഴ്ചാപരിധി കുറയുന്നതിനും കാരണമായേക്കാം. യുഎഇ കിഴക്കന്‍ ഭാഗങ്ങളിലെ മലനിരകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് വാദികളിലൂടെ വെള്ളം ഒഴുകിയെത്തുന്നതിന് വഴിയൊരുക്കുമെന്നും ഹബീബ് പറഞ്ഞു.

തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞോ മഞ്ഞോ രൂപപ്പെട്ടേക്കാം. അതേസമയം, ഈ ഒക്ടോബറില്‍ യുഎഇയിലുടനീളം രേഖപ്പെടുത്തിയ താപനില, ഈ സീസണിലെ ശരാശരിയെക്കാള്‍ ഏകദേശം 1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1.5 ഡിഗ്രി സെല്‍ഷ്യസ വരെ കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma