യുഎഇ കാലാവസ്ഥ അപ്ഡേറ്റ്സ്; ഇന്ന് ചൂട് കുറയും..അബുദാബിയിൽ ചൂട് 45 ഡിഗ്രി വരെ
അബുദാബി: യുഎഇയിൽ ഇന്ന് ചൂട് കുറയുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വകുപ്പ്. അതേസമയം കിഴക്കൻ തീരത്ത് ഇന്ന് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കുമെന്നും വകുപ്പ് പ്രവചിക്കുന്നു. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പത്തിന്റെ അളവ് ഉണ്ടായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
മെസൈറയിൽ 46 ഡിഗ്രി സെൽഷ്യസും റസീൻ, അൽ ക്വാവ, ഗസ്യുറ എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. ഇന്നലെ 50 ഡിഗ്രിയായിരുന്നു ഇവിടങ്ങളിലെ താപനില. അതേസമയം, അബുദാബിയിലും ദുബായിലും താപനില യഥാക്രമം 45 ഡിഗ്രി സെൽഷ്യസിലും 43 ഡിഗ്രി സെൽഷ്യസുമായിരിക്കും.മലനിരകളിൽ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം.

പർവതങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴ്ന്നേക്കാം, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 85 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വകുപ്പ് അറിയിച്ചു. രാജ്യത്ത് ഇടയ്ക്കിടെ നല്ല കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്












Click it and Unblock the Notifications