Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസിയില്‍ നിന്ന് യുഎഇ സന്ദര്‍ശിക്കാന്‍ ഒരു മാസത്തെ ഇ-വിസ!

അബുദാബി: ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഗുണപരമാകുന്ന നടപടിയുമായി യുഎഇ. ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് 30 ദിവസത്തെ ഇ-വിസയ്ക്ക് അപേക്ഷിക്കാം എന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ യാത്രയ്ക്ക് മുമ്പ് ഒരു ഇ-വിസ നേടിയിരിക്കണം എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. പ്രവേശന തീയതി മുതല്‍ 30 ദിവസത്തെ താമസം അനുവദിക്കുന്നതായിരിക്കും ഇത്. അധികമായി 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവും പ്രവാസികള്‍ക്കുണ്ടായിരിക്കും.

Gulf News

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നിവയാണ് ആറ് ജിസിസി രാജ്യങ്ങള്‍. ജിസിസി രാജ്യങ്ങളുടെ താമസ വിസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുള്ള പ്രവാസികളാണ് യുഎഇ ഇ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അതേസമയം യുഎഇയിലേക്കുള്ള ഇ വിസ ലഭിച്ചതിനു ശേഷം പ്രവാസിയുടെ ജിസിസിയിലെ താമസ വിസ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്താല്‍ ആ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

എന്‍ട്രി പെര്‍മിറ്റ് നല്‍കിയതിന് ശേഷം പ്രവാസിയുടെ തൊഴില്‍ മാറിയെന്ന് കണ്ടെത്തിയാലും ഇ വിസയില്‍ പ്രവേശനം നിഷേധിക്കപ്പെടും. യുഎഇയിലെ എയര്‍പോര്‍ട്ടിലോ തുറമുഖങ്ങളിലോ എത്തുമ്പോള്‍ ജിസിസിയിലെ താമസത്തിന്റെ സാധുത കുറഞ്ഞത് ഒരു വര്‍ഷവും യുഎഇയില്‍ എത്തുമ്പോള്‍ പാസ്പോര്‍ട്ട് ആറുമാസത്തില്‍ കുറയാത്ത സാധുതയുള്ളതുമായിരിക്കണം.

യുഎഇയിലേക്കുള്ള പ്രവേശനത്തിന് ഇ-വിസ നേടേണ്ടത് നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റ് വഴിയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) സ്മാര്‍ട്ട് ചാനലുകള്‍ വഴിയോ ഇ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ അംഗീകരിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഇ മെയില്‍ ഐഡിയിലേക്ക് ഇ-വിസ അയയ്ക്കും. ജിസിസി പൗരന്‍മാരോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി 60 ദിവസമായിരിക്കും എന്നും അധികൃതര്‍ വ്യക്തമാക്കി. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, മൂന്ന് മാസം കാലാവധിയുള്ള ജിസിസി റസിഡന്‍സ് വിസ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് അപേക്ഷ നല്‍കുമ്പോള്‍ ആവശ്യമായ രേഖകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+