ചൈനക്ക് കൊടുക്കരുത്; പക്ഷെ യുഎഇക്ക് കൊടുക്കാമെന്ന് ട്രംപ്: 1.26 ലക്ഷം കോടിയുടെ ഡീല്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൈനക്ക് നല്‍കില്ലെന്ന് പറഞ്ഞ നവിഡിയയുടെ ഏറ്റവും അഡ്വാന്‍സ്ഡ് എഐ ചിപ്പുകളായ ബ്ലാക്ക്വെല് (Blackwell) സീരീസ് യുഎഇയിലേക്ക്. ഇത് സംബന്ധിച്ച അനുമതി അമേരിക്കന്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മൈക്രോസോഫ്റ്റിന് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു സുപ്രധാനമായ കരാറിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് യുഎഇയില്‍ 15 ബില്യൺ ഡോളറിലധികം (ഏകദേശം 1.26 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ട്രംപിന്റെ "സൂപ്പര്‍ ഡുപ്പര്‍ ചിപ്പ്" എന്ന് വിശേഷിപ്പിച്ച ഈ ടെക്നോളജി ചൈനയ്ക്ക് നിഷേധിക്കുമ്പോഴും, യുഎഇ പോലുള്ള സഖ്യരാജ്യങ്ങളിലേക്കുള്ള കയറ്റുമതി അനുവദിക്കുന്ന ഈ നടപടി അമേരിക്കയുടെ ഏഐ മേധാവിത്വം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമായും കാണപ്പെടുന്നു. നവംബര്‍ 2-ന് സിബിഎസ് ചാനലിന്റെ '60 മിനിറ്റ്സ്' അഭിമുഖത്തില്‍ സംസാരിച്ച ട്രംപ്, നവിഡിയയുടെ ബ്ലാക്ക്വെല് ചിപ്പുകള്‍ "അമേരിക്കയ്ക്ക് മാത്രം മാറ്റിവെക്കണം" എന്നായിരുന്നു വ്യക്തമാക്കിയത്.

"ചൈനയ്ക്കോ മറ്റൊരു രാജ്യത്തിനോ ഇത് നല്‍കരുത്. ഞങ്ങള്‍ 10 വര്‍ഷം മുന്നിലാണ് ചിപ്പ് നിര്‍മാണത്തില്‍," എന്ന് അദ്ദേഹം പറഞ്ഞു. ഏഐ കുതിപ്പില്‍ ചൈനയെ പിന്നിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നയത്തിന്റെ ഭാഗമായി കൂടിയായിട്ടാണ് ഈ പ്രസ്താവനയെ കാണുന്നത്. ഈ സാഹചര്യത്തില്‍ ചൈനയ്ക്ക് H20 പോലുള്ള ലോവര്‍-എന്‍ഡ് ചിപ്പുകള്‍ പോലും നിയന്ത്രിക്കുന്ന തരത്തില്‍ യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
ചൈനയുടെ കാര്യത്തില്‍ ഇത്ര ശക്തമായ നയം സ്വീകരിക്കുമ്പോഴാണ് മൈക്രോസോഫ്റ്റ് യുഎഇയിലേക്ക് 60000-ലധികം നവിഡിയ എഐ ചിപ്പുകള്‍ (ജിബി300 ഗ്രേസ് ബ്ലാക്ക്വെല് സീരീസ് ഉള്‍പ്പെടെ) കയറ്റുമതി ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. ഈ നിക്ഷേപം 2026 മുതല്‍ 2029 വരെ യുഎഇയിലെ ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജീവനക്കാര്‍ എന്നിവയ്ക്കായി 7.9 ബില്യൺ ഡോളറിലധികം ചെലവഴിക്കുമെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. "ഇത് യുഎഇയില്‍ മാത്രമുള്ള നിക്ഷേപം അല്ല, മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ നിക്ഷേപമാണ്," കമ്പനി വ്യക്തമാക്കി. യുഎഇയുടെ ഏഐ ഉപയോഗം ലോകത്ത് ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ഇതിനെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്നു.
ഈ കരാർ ഏഐ മോഡലുകള്‍, ചിപ്പുകള്‍, ഡാറ്റ, ആക്സസ് എന്നിവ സുരക്ഷിതമാക്കാനുള്ള പുതിയ 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്' സെറ്റ് ചെയ്യുന്നുവെന്ന് യു എ ഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ പറഞ്ഞു. ചൈനയില്‍ നവിഡിയയുടെ ബിസിനസ് നിരോധിച്ച സ്ഥിതിയില്‍, യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിപണി വിപുലീകരണം കമ്പനി പുതിയ അവസരമാക്കി എടുക്കുകയാണ്.
അതേസമയം തന്നെ ട്രംപിന്റെ നയം യുഎസ് കമ്പനികളെ ചൈനയില്‍ നിന്ന് അകറ്റുമെന്നാണ് വിമർശകർ നല്കുന്ന മുന്നറിയിപ്പ്. ചൈനയെ ഒഴിവാക്കുന്നത് അമേരിക്കയുടെ ഏഐ പ്രധാന്യം നഷ്ടപ്പെടുത്തുമെന്നും നവിഡിയ സിഇഒ ഹുവാങ് വാദിക്കുന്നു.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications