സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി; ചരിത്രപരമായ തീരുമാനവുമായി യുഎഇ
യുഎഇ; സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കാനാണ് അനുമതി. നിയമം യു എ ഇയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44)ത്തിൽ ആണ് നിബന്ധനകൾക്ക് അനുസൃതമായി ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നത്. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിലൂടെ ഗർഭം ധരിച്ചാൽ ഗർഭഛിദ്രം അനുവദിക്കും.സ്‌ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും ഗർഭത്തിന് ഉത്തരവാദിയാണെങ്കിലും ഗർഭഛിദ്രത്തിന് അനുമതി ലഭിക്കും', ഉത്തരവിൽ പറയുന്നു.

അതേസമയം ബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ ഉടനടി അധികാരികളെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം.ഗർഭച്ഛിദ്ര സമയത്ത് ഭ്രൂണത്തിന് 120 ദിവസത്തിൽ താഴെ മാത്രമേ പ്രായം ഉണ്ടായിരിക്കാൻ പാടുള്ളൂ. സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള സങ്കീർണതകൾ ഉണ്ടാകാൻ പാടില്ല.യുഎഇയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലുമായി താമസിക്കുന്നവർക്ക് നിയമം ബാധകമാണ്.
സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണ് യുഎഇയ്ക്ക് ആവശ്യം. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ പലപ്പോഴും ലൈസൻസ് ഇല്ലാത്ത ക്ലിനിക്കുളെ സമീപിക്കാറുണ്ട്. അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലേക്ക് പോകും. ഇത് പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തെ തന്നെ ബാധിക്കാറുണ്ട്.
ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ ആർട്ടിക്കിൾ (406) പ്രകാരം യു എ ഇയിൽ ബലാത്സംഗത്തിനുള്ള ശിക്ഷ ജീവപര്യന്തവും വധശിക്ഷയുമാണ്.പ്രതി ഇരയുടെ ബന്ധുക്കളിൽ ഒരാളോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലാത്ത വ്യക്തിയോ ആണെങ്കിലും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുക. യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
യു എ ഇയിൽ നിയമവിധേയമായി ഗർഭഛിദ്രം നടത്തുന്നതിന് പാലിക്കേണ്ട നിർദ്ദേശങ്ങNൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം കഴിഞ്ഞാഴ്ച പങ്കുവെച്ചിരുന്നു. ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി മേധാവിയുടെയോ തീരുമാനപ്രകാരം അതതു മേഖലാ ആരോഗ്യ സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തീരുമാനം കൈക്കൊള്ളുക. ആരോഗ്യ സമിതിയിൽ ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ്, സൈക്യാട്രി സ്പെഷ്യലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി എന്നിവർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ ഉണ്ടായിരിക്കും.












Click it and Unblock the Notifications