Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ വന്‍ കുതിപ്പ്: ഇതുപോലെയുണ്ടോ ഒരു സമ്പത്ത്, വർധിച്ചത് 31.8 ശതമാനം

ദുബായ്: 2022 ല്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി യു എ ഇ. ഉയർന്ന എണ്ണവില, വർധിച്ച നികുതി വരുമാനം തുടങ്ങി സമ്പദ്‌വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളിലെയും ശക്തമായ വളർച്ചയുടേയും പിന്തുണയോടെ വരുമാനത്തില്‍ 31.8 ശതമാനം വർധനവാണ് 2022 ല്‍ യു എ ഇ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ സർക്കാറിന്റെ ഫിസിക്കല്‍ ബാലൻസ് മിച്ചം രേഖപ്പെടുത്തുകയും ചെയ്തു.

നികുതി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തതോടൊപ്പം നികുതി ബോധവൽക്കരണ കാമ്പെയ്‌നുകളുടെ തീവ്രതയും നികുതി പിരിവിന്റെ കാര്യക്ഷമത വർധിപ്പിച്ചു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് യു എ ഇ ധനമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ 2022 ലെ സാമ്പത്തിക പ്രകടന വിശകലനത്തിൽ വ്യക്തമാക്കുന്നത്.

 uae-

'ആഗോള സാമ്പത്തിക രംഗത്തെ ഏറ്റക്കുറച്ചിലുകളുടെ ആഘാതം ലഘൂകരിക്കുന്നതിന് ശക്തമായ സാമ്പത്തിക ബഫറുകൾ സൃഷ്ടിക്കുന്ന നൂതനമായ ധനനയങ്ങൾ നടപ്പിലാക്കുന്നതിലൂടെയും പരിവർത്തന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെയും ഞങ്ങളുടെ ദർശനാത്മക നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നിറവേറ്റുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,' യു എ ഇയിടെ ധനകാര്യ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ധനനയം സാമ്പത്തിക വളർച്ചയും മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷവും വർധിപ്പിച്ചതായും 2022-ൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി യുഎഇ മാറിയെന്ന് ഷെയ്ഖ് ഹംദാനും വ്യക്തമാക്കി. 2022 ൽ യുഎഇ സമ്പദ്‌വ്യവസ്ഥ 7.9 ശതമാനം വളർന്നു. എണ്ണ ഉത്പാദനം ഉള്‍പ്പെട മിക്കവാറും എല്ലാ മേഖലകളും ശക്തമായ വേഗതയിൽ വികസിച്ചു. രാജ്യത്തിന്റെ ജിഡിപി 1.86 ട്രില്യൺ ദിർഹമായി. അതായത് 2021 നെ അപേക്ഷിച്ച് 337 ബില്യൺ ദിർഹത്തിന്റെ വർധന.

കഴിഞ്ഞ വർഷത്തെ റഷ്യൻ-ഉക്രെയ്ൻ സംഘർഷം ക്രൂഡ് വിലയെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിച്ചു. ഈ ഉയർന്ന എണ്ണവിലയും സർക്കാരിന്റെ വരുമാനവും ഉയർത്തി. മറ്റ് വരുമാനവും 2022-ൽ 19.33 ബില്യൺ ദിർഹം വർദ്ധിച്ചതായി ധനമന്ത്രാലയം അറിയിച്ചു. സാമൂഹിക സംഭാവനകൾ 2021-ൽ 13.55 ബില്യണിൽ നിന്ന് 2022-ൽ 14.92 ബില്യൺ ദിർഹമായി ഉയർന്നു.

2022-ൽ സാമ്പത്തികേതര ആസ്തി സമ്പാദനത്തിൽ 94.5 ശതമാനം വളർച്ച കൈവരിച്ചതായും മന്ത്രാലയം വിശദീകരിച്ചു. ഇത് വരുമാന വൈവിധ്യവൽക്കരണത്തിലേക്കുള്ള യുഎഇയുടെ മുന്നേറ്റത്തിന്റെയും സർക്കാർ വരുമാനത്തിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളുടെ ആഘാതം കുറയ്ക്കുന്നതിന്റെയും തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.

രാജ്യത്തിന്റെ ചെലവുകൾ 6.1 ശതമാനം അഥവാ 24.74 ബില്യൺ ദിർഹം വർധിച്ച് 2022ൽ ഏകദേശം 427.12 ബില്യൺ ദിർഹമായി. സാമ്പത്തിക ബഫറുകൾ ശക്തിപ്പെടുത്തുക, തന്ത്രപരമായ നിക്ഷേപങ്ങള്‍ എന്നിവയാണ് പ്രധാന ചിലവ് മേഖല. സന്തുലിത സാമ്പത്തിക ആസൂത്രണത്തിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കാനും സർക്കാർ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമാണ് യുഎഇ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+