Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ജോലിക്കാരുടെ ഭാഗ്യം; അവധി കൂട്ടി, ശമ്പളം കുറയ്ക്കില്ല, എന്താണ് ദുബായ് ഫ്‌ളക്‌സിബിള്‍ ജോലി

ദുബായ്: ജോലി ലഭിക്കുകയാണെങ്കില്‍ യുഎഇയില്‍ കിട്ടണം. ആദായ നികുതി ഇല്ല എന്നത് മാത്രമല്ല ഈ രാജ്യത്തെ കൂടുതല്‍ അകര്‍ഷകമാക്കുന്നത്. കുറഞ്ഞ സമയം ജോലി കൂടുതല്‍ പണം എന്ന് നാട്ടിന്‍പുറങ്ങളില്‍ പറയുന്ന തമാശ ശരിക്കും നടപ്പാക്കുന്നത് യുഎഇയാണ്. ഇവിടെ ജൂലൈ ഒന്ന് മുതല്‍ കുറഞ്ഞ സമയം ജോലി ചെയ്താല്‍ മതിയാകും. ശമ്പളത്തില്‍ കുറവ് വരുത്തുകയുമില്ല.

ഫ്‌ളക്‌സിബിള്‍ ജോലി സമയം എന്ന പദ്ധതി ദുബായ് നടപ്പാക്കുകയാണ്. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 12 വരെയാണ് പദ്ധതി. അതായത്, രണ്ടര മാസത്തോളം പുതിയ ജോലി സമയമായിരിക്കും ദുബായില്‍. ഉല്‍പ്പാദ ക്ഷമത വര്‍ധിപ്പിക്കുക, ജോലി-കുടുംബ ജീവിതം ആനന്ദകരമാക്കുക എന്നതാണ് ലക്ഷ്യം. അറിയാം ദുബായ് ഭരണകൂടത്തിന്റെ പുതിയ പദ്ധതിയെ കുറിച്ച്....

uae dubai flexible working hours

ദുബായ് സര്‍ക്കാരിന്റെ ഹ്യൂമണ്‍ റിസോഴ്‌സ് വകുപ്പ് പുതിയ ജോലി സമയം സംബന്ധിച്ച് പ്രഖ്യാപനം നടത്തി. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഒരുപക്ഷേ, ഇത് വിജയം കണ്ടാല്‍ സ്വകാര്യ കമ്പനികളും നടപ്പാക്കിയേക്കാം. 2024ല്‍ ഇത് സംബന്ധിച്ച് ചില സാധ്യതാ പഠനം നടത്തിയിരുന്നു. ആദ്യമായിട്ടാണ് ദുബായ് ഭരണകൂടം പദ്ധതി സമ്പൂര്‍ണമായി നടപ്പാക്കുന്നത്. വേനല്‍ ചൂടില്‍ നിന്ന് രക്ഷ എന്ന ഒരു ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.

വ്യത്യസ്തമായ ജോലി സമയം, മൂന്ന് ദിവസം അവധി

രണ്ടു തരം ജോലി സമയങ്ങളാണ് പുതിയ പദ്ധതിക്ക് കീഴിലുള്ളത്. ഏത് വേണേലും തിരഞ്ഞെടുക്കാം. ജോലിക്കാരെ രണ്ട് ഗ്രൂപ്പാക്കി തിരിക്കുകയാണ് ആദ്യം ചെയ്യുക. ഒരു ഗ്രൂപ്പ് എട്ട് മണിക്കൂര്‍ ജോലി ചെയ്യും. മറ്റൊരു ഗ്രൂപ്പ് ഏഴ് മണിക്കൂര്‍ വീതവും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ദുബായില്‍ പ്രവൃത്തി ദിവസം. രണ്ട് ദിവസം അവധിയാണ്. ഈ ദിവസങ്ങളിലെ ജോലിക്കാരെയാണ് രണ്ട്് ഗ്രൂപ്പാക്കി തിരിക്കുക.

എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് വെള്ളിയാഴ്ച ജോലി ചെയ്യേണ്ടതില്ല. അവര്‍ക്ക് ഫലത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധിയായിരിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും അവധി. അതേസമയം, ദിവസവും ഏഴ് മണിക്കൂര്‍ ജോലി ചെയ്യുന്ന ഗ്രൂപ്പിലുള്ളവര്‍ വെള്ളിയാഴ്ച നാലര മണിക്കൂര്‍ കൂടി ജോലി ചെയ്യണം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച 7.30 മുതല്‍ 12 മണി വരെയും. ഓരോ ദിവസത്തേയും ജോലി സമയം കുറയുന്നതിനാല്‍ ഇവര്‍ക്കും ഫലത്തില്‍ മൂന്ന് ദിവസം അവധിയാകും.

ഏത് സമയത്തെ ജോലിയാണ് ചെയ്യേണ്ടത് എന്ന് ഓരോ സര്‍ക്കാര്‍ വകുപ്പിനും തീരുമാനിക്കാം. ഓരോ ജോലിയുടെയും സ്വഭാവം പരിഗണിച്ച് സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്യാം. കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. തുടര്‍ന്നാണ് പദ്ധതി ഔദ്യോഗികമായി നടപ്പാക്കാന്‍ ദുബായ് ഭരണകൂടം തീരുമാനിച്ചത്. ജോലിക്കാര്‍ക്ക് കൂടുതല്‍ സന്തോഷം ലഭിക്കുമെന്നതിനാല്‍ അവര്‍ സജീവമായി അവര്‍ ഇടപെടുന്നു എന്നതാണ് പരീക്ഷണത്തില്‍ തെളിഞ്ഞ കാര്യം.

കഴിഞ്ഞ വര്‍ഷം ആഗ്സ്റ്റ് 12 മുതല്‍ സെപ്തംബര്‍ 30 വരെ 21 സര്‍ക്കാര്‍ വകുപ്പുകളിലാണ് പരീക്ഷണം നടത്തിയിരുന്നത്. ജോലി ക്ഷമത വര്‍ധിച്ചു, എല്ലാ ജീവനക്കാരും കൃത്യത പാലിച്ചു, ഈ വകുപ്പുകളിലെ ജോലികളില്‍ 98 ശതമാനം സംതൃപ്തി കണ്ടെത്തുകയും ചെയ്തു. പദ്ധതിയില്‍ ഭാഗമായ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പ്രത്യേകം അവലോകനം ചെയ്തിരുന്നു.

അതേസമയം, വേനലില്‍ ജോലി സമയത്തില്‍ യുഎഇ ഭരണകൂടം മാറ്റം വരുത്തി. പുറംജോലി ചെയ്യുന്നവര്‍ക്ക് ജൂണ്‍ 15 മുതല്‍ ഉച്ചയ്ക്കുള്ള വിശ്രമ സമയം 12.30 മുതല്‍ മൂന്ന് മണി വരെയാക്കി. സെപ്തംബര്‍ 15 വരെ ഈ സമയം തുടരും. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടക്കുകയാണ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 5000 മുതല്‍ 50000 ദിര്‍ഹം വരെ പിഴ ലഭിക്കും. 10000 ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ യുഎഇ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+