ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍ എത്ര ചെലവാകും?

ജൂണ്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യു എ ഇ. മേയ് മാസത്തെ വിലയില്‍ നിന്ന് മാറ്റമില്ലാതെ തന്നെയാണ് ഈ മാസവും രാജ്യത്ത് ഇന്ധനം വില്‍ക്കുക. എല്ലാ മാസവും ആദ്യം ഇന്ധന വില നിരീക്ഷണ സമിതി വില പരിഷ്‌കരിക്കാറുണ്ട്. ആഗോളതലത്തില്‍ എണ്ണയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കി, വിതരണ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂടിയോ കുറഞ്ഞോ കണക്കാക്കി ഊര്‍ജ്ജ മന്ത്രാലയം അംഗീകരിച്ച വിലകള്‍ ആണ് എല്ലാ മാസവും നിശ്ചയിക്കുന്നത്.

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.58 ദിര്‍ഹമായിരിക്കും ഈ മാസത്തെ നിരക്ക്. സ്പെഷ്യല്‍ 95 ന് ലിറ്ററിന് 2.47 ദിര്‍ഹവും ഇ-പ്ലസ് വിഭാഗം പെട്രോള്‍ ലിറ്ററിന് 2.39 ദിര്‍ഹവും ഡീസലിന് 2.45 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. ഈ വര്‍ഷം ജനുവരിയില്‍ സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹമായിരുന്നു വില. സ്‌പെഷ്യല്‍ 95 ന് 2.5 ദിര്‍ഹം, ഇപ്ലസ് 91 ന് 2.43 ദിര്‍ഹം, ഡീസലിന് 2.68 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില.

UAE

എന്നാല്‍ ഫെബ്രുവരിയില്‍ ഇതില്‍ നിന്ന് വലിയ വര്‍ധനവാണ് രാജ്യത്തെ ഇന്ധനവിലയില്‍ രേഖപ്പെടുത്തിയത്. സൂപ്പര്‍ 98 ന് 2.74 ദിര്‍ഹമായും സ്‌പെഷ്യല്‍ 95 ന് 2.63 ദിര്‍ഹമായും ഇപ്ലസ് 91 ന് 2.43 ദിര്‍ഹമായും ഡീസലിന് 2.82 ദിര്‍ഹമായും വില ഉയര്‍ന്നു. എന്നാല്‍ മാര്‍ച്ചില്‍ ഈ നിരക്കില്‍ നിന്ന് നേരിയ ഇടിവ് ഉണ്ടായി. ആ മാസം സൂപ്പര്‍ 98 2.73 ദിര്‍ഹത്തിനായിരുന്നു വ്യാപാരം നടത്തിയത്. സ്‌പെഷ്യല്‍ 95 2.61 ദിര്‍ഹത്തിനും ഇപ്ലസ് 91 2.54 ദിര്‍ഹത്തിനും ഡീസല്‍ 2.77 ദിര്‍ഹത്തിനും ആയിരുന്നു വില്‍പന നടത്തിയിരുന്നത്.

അതേസമയം ഏപ്രിലില്‍ രാജ്യത്ത് ഇന്ധന വില കുത്തനെ കുറയുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പര്‍ 98 ന് 2.57 ദിര്‍ഹമായി കുറഞ്ഞു. സ്‌പെഷ്യല്‍ 95 ന് 2.46 ദിര്‍ഹമായും ഇ പ്ലസ് 91 ന് 2.38 ദിര്‍ഹമായും ഡീസലിന് 2.63 ദിര്‍ഹമായും വില കുറഞ്ഞു. മേയ് മാസത്തില്‍ നേരിയ വര്‍ധനവാണ് ഉണ്ടായത്. സൂപ്പര്‍ 98-2.58 ദിര്‍ഹം, സ്‌പെഷ്യല്‍ 95 -2.47 ദിര്‍ഹം, ഇപ്ലസ് 91 -2.39 ദിര്‍ഹം, ഡീസല്‍ 2.52 ദിര്‍ഹം എന്നിങ്ങനെയായി ഇന്ധന വില പരിഷ്‌കരിക്കുകയായിരുന്നു.

ഫുള്‍ടാങ്ക് ഇന്ധനമടിക്കാന്‍ എത്ര ചെലവാകും?

നിങ്ങളുടെ കാറിന്റെ തരം അനുസരിച്ച് ഇന്ധനത്തിന്‍ ഫുള്‍ ടാങ്ക് അളവില്‍ വ്യത്യാസമുണ്ടായിരിക്കാം. മൂന്ന് തരം കാറുകള്‍ക്ക് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ എത്ര ചെലവ് വരും എന്ന് നമുക്ക് പരിശോധിക്കാം. കോംപാക്ട് കാര്‍ ആണ് നിങ്ങളുടേത് എങ്കില്‍ അതിന്റെ ശരാശരി ടാങ്ക് കപ്പാസിറ്റി 51 ലിറ്റര്‍ ആണ്. ഈ വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിക്കാന്‍ സൂപ്പര്‍ 98 പെട്രോള്‍ ആണെങ്കില്‍ 131.58 ദിര്‍ഹം ചെലവാകും.

സൂപ്പര്‍ 95 പെട്രോള്‍ ആണെങ്കില്‍ 125.97 ദിര്‍ഹവും ഇപ്ലസ് 91 പെട്രോള്‍ ആണെങ്കില്‍ 121.89 ദിര്‍ഹവുമാണ് ചെലവാകുക. സെഡാന്‍ മോഡല്‍ കാറുകളുടെ ടാങ്ക് കപ്പാസിറ്റി 62 ലിറ്റര്‍ ആണ്. സൂപ്പര്‍ 98 പെട്രോള്‍ ആണെങ്കില്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ 159.96 ദിര്‍ഹം ചെലവാകും. സ്‌പെഷ്യല്‍ 95 പെട്രോള്‍ ആണെങ്കില്‍ 153.14 ദിര്‍ഹവും ഇപ്ലസ് 91 പെട്രോള്‍ ആണെങ്കില്‍ 148.18 ദിര്‍ഹവും ആണ് ചെലവാകുക.

എസ് യു വി ആണ് നിങ്ങളുടെ വാഹനമെങ്കില്‍ അതിന്റെ ടാങ്ക് കപ്പാസിറ്റി 74 ലിറ്റര്‍ ആണ്. സൂപ്പര്‍ 98 പെട്രോള്‍ ആണെങ്കില്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ 190.92 ദിര്‍ഹം ചെലവാകും. സൂപ്പര്‍ 95 പെട്രോളാണെങ്കില്‍ 182.78 ദിര്‍ഹവും ഇപ്ലസ് 91 പെട്രോളാണെങ്കില്‍ 176.86 ദിര്‍ഹവും ആണ് ചെലവാകുക. എസ് യു വി ആണ് നിങ്ങളുടെ വാഹനമെങ്കില്‍ അതിന്റെ ടാങ്ക് കപ്പാസിറ്റി 74 ലിറ്റര്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+