Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിനും ഒമാനും മുന്നില്‍ മുട്ടുകുത്തുന്ന യുകെയും യുഎസും: കറന്‍സിയുടെ കളിയില്‍ മുന്നില്‍ ആരൊക്കെ

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായതിനാല്‍ തന്നെ അവരുടെ കറന്‍സിയായ ഡോളറിനാണ് ലോകവ്യാപാര ക്രമത്തില്‍ ഏറ്റവും പ്രധാന്യമുള്ളത്. ക്രൂഡ് ഓയില്‍, സ്വർണ്ണം തുടങ്ങിയ ശ്രദ്ധേയ വ്യാപാരങ്ങളെല്ലാം നടക്കുന്നത് ക്രൂഡ് ഓയിലിലാണ്. ഇതിനാല്‍ തന്നെ ഡോളറുമായുള്ള വിനിമയ നിരക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായ രീതിയില്‍ സ്വാധീനിക്കുന്നു.

ഡോളറിന് ലോക വ്യാപര മേഖലയിലുള്ള പങ്ക് തർക്കമില്ലാത്ത കാര്യമാണെങ്കിലും ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കറന്‍സി ഏറെ പിന്നിലാണ്. ഏറ്റവും മൂല്യമേറിയ കറൻസികൾ എല്ലായ്പ്പോഴും വലിയ അല്ലെങ്കിൽ ധനിക രാഷ്ട്രങ്ങളുടേതല്ലെന്ന് നമുക്ക് കാണാന്‍ സാധിക്കും. മറിച്ച് ശക്തമായ സമ്പദ്‌വ്യവസ്ഥ, പ്രകൃതി വിഭവങ്ങൾ, അല്ലെങ്കിൽ ശക്തമായ സാമ്പത്തിക സംവിധാനങ്ങൾ എന്നിവയാണ് കറന്‍സികളുടെ മൂല്യത്തിന് പ്രധാനമായും കാരണമാകുന്നത്. ഇവിടെ ഇതാ നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ്.

oman-us-kuwait-

1. കുവൈത്തി ദിനാർ (KWD) - കുവൈറ്റ്

മൂല്യം: 1 കുവൈത്തി ദിനാർ = 284.86 രൂപ

1960-ൽ നിലവില്‍ വന്ന കുവൈത്തി ദിനാർ, ബ്രിട്ടീഷ് പൗണ്ടിന്റെ തുല്യ മൂല്യത്തിൽ പെഗ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രവാസികളുടെ വലിയ സമൂഹം കുവൈറ്റിൽ ജോലി ചെയ്യുന്നതിനാൽ, രൂപ- കുവൈത്തി ദിനാർ വിനിമയ നിരക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഉയർന്ന കറൻസി മൂല്യം യാത്രാ ചെലവുകളും വർധിപ്പിക്കും. അതുകൊണ്ട് തന്നെ കുവൈത്ത് സന്ദർശിക്കാന്‍ ഉദ്ദേശിക്കുന്നവർ ബജറ്റ് ഹോട്ടലുകളോ ഹോംസ്റ്റേകളോ തിരഞ്ഞെടുക്കുക. പ്രാദേശിക ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുകയോ പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.

2. ബഹ്‌റൈൻ ദിനാർ (BHD) - ബഹ്‌റൈൻ

മൂല്യം: 1 ബഹ്‌റൈൻ ദിനാർ = 230 രൂപ

ബഹ്‌റൈന്റെ ഔദ്യോഗിക കറൻസിയായ ബഹ്‌റൈൻ ദിനാർ ലോകത്തിലെ രണ്ടാമത്തെ ഉയർന്ന മൂല്യമുള്ള കറൻസിയാണ്. എണ്ണ കയറ്റുമതിയും വലിയ ഇന്ത്യൻ പ്രവാസി സമൂഹവും ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

3. ഒമാനി റിയാൽ (OMR) - ഒമാൻ

മൂല്യം: 1 ഒമാനി റിയാൽ = 226 രൂപ

ഒമാന്റെ ഔദ്യോഗിക കറൻസിയായ ഒമാനി റിയാൽ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിലൊന്നാണ്. 1940-ന് മുമ്പ് ഒമാൻ ഇന്ത്യൻ രൂപ ഉപയോഗിച്ചിരുന്നതിനാൽ, രൂപ-ഒമാനി റിയാല്‍ എക്സ്ചേഞ്ച് നിരക്ക് ഇന്നും വ്യാപകമായി പിന്തുടരപ്പെടുന്നു. എണ്ണ വിഭവങ്ങളാണ് ഒമാന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രധാന ഘാടകം.

4. ജോർദാനിയൻ ദിനാർ (JOD) - ജോർദാൻ

മൂല്യം: 1 ജോർദാനിയൻ ദിനാർ = 122 രൂപ

എണ്ണ വിഭവങ്ങളുടെ അഭാവം ഉണ്ടായിട്ടും, ജോർദാന്റെ ശക്തമായ സമ്പദ്‌വ്യവസ്ഥ ദിനാറിന്റെ മൂല്യം ഉയർത്തുന്നു.ടൂറിസമാണ് ജോർദാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന്. ലോകത്തിന്റെ പുതിയ ഏഴ് അത്ഭുതങ്ങളിലൊന്നായ പെട്ര, ഡെഡ് സീ, വാദി റം, ജെറാഷിലെ റോമൻ അവശിഷ്ടങ്ങൾ എന്നിവ ജോർദാനെ യാത്രികരുടെ പ്രധാന ലക്ഷ്യ സ്ഥാനമാക്കി മാറ്റുന്നു.

5. ബ്രിട്ടീഷ് പൗണ്ട് (GBP) - യുണൈറ്റഡ് കിംഗ്ഡം

മൂല്യം: 1 ബ്രിട്ടീഷ് പൗണ്ട് = 117 രൂപ

യുകെയുടെ ഔദ്യോഗിക കറൻസിയാണ് ബ്രിട്ടീഷ് പൗണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന നാലാമത്തെ കറൻസി കൂടിയാണ് ഇത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരാള്‍ കൂടിയാണ് യുകെ

6. ജിബ്രാൾട്ടർ പൗണ്ട് (GIP) - ജിബ്രാൾട്ടർ

മൂല്യം: 1 ജിബ്രാൾട്ടർ പൗണ്ട് = 117.36 രൂപ

ബ്രിട്ടീഷ് പൗണ്ടിനോട് തുല്യ മൂല്യമുള്ള ജിബ്രാൾട്ടർ പൗണ്ട്, ആ ചെറിയ പ്രദേശത്തിന്റെ സാമ്പത്തിക ഭദ്രത എടുത്തുകാണിക്കുന്നു. റോക്ക് ഓഫ് ജിബ്രാൾട്ടർ, ബാർബറി മകാക്കുകൾ, ബ്രിട്ടീഷ്-മെഡിറ്ററേനിയൻ സംസ്കാരം എന്നിവയാണ് ജിബ്രാൾട്ടറിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം.

7. കേമാൻ ഐലൻഡ്സ് ഡോളർ (KYD) - കേമാൻ ഐലൻഡ്സ്

മൂല്യം: 1 കേമാൻ ഐലൻഡ്സ് ഡോളർ = 104 രൂപ

ആഡംബര ടൂറിസത്തിനും ആഗോള സാമ്പത്തിക കേന്ദ്രമായും പേര് കേട്ട കേമാൻ ഐലൻഡ്സിന്റെ കറൻസിയാണ് പട്ടികയില്‍ ഏഴാമതുള്ളത്. സെവൻ മൈൽ ബീച്ച്, സ്റ്റിംഗ്രേ സിറ്റിയിലെ ഡൈവിംഗ് എന്നിവയാണ് ഈ നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

8. സ്വിസ് ഫ്രാങ്ക് (CHF) - സ്വിറ്റ്സർലൻഡ്

മൂല്യം: 1 സ്വിസ് ഫ്രാങ്ക് = 107 രൂപ

യൂറോപ്പിലെ ഏറ്റവും സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന സ്വിസ് ഫ്രാങ്ക്, കൃത്യതയ്ക്കും സ്ഥിരതയ്ക്കും പേര് കേട്ടതാണ്. ആൽപ്സ്, ശാന്തമായ തടാകങ്ങൾ, ചോക്ലേറ്റ്, ചീസ് എന്നിവ സ്വിറ്റ്സർലൻഡിനെ വിനോദ സഞ്ചാരികളുടെ ഒരു സ്വപ്ന ലക്ഷ്യസ്ഥാനമാക്കുന്നു.

9. യൂറോ (EUR) - യൂറോസോൺ

മൂല്യം: 1 യൂറോ = 101 രൂപ

27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 19-ന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. ലോകത്തിന്റെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ കറൻസിയായ യൂറോ, ലോകത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്നവയുമാണ്.

10. യുഎസ് ഡോളർ (USD) - യുണൈറ്റഡ് സ്റ്റേറ്റ്സ്

മൂല്യം: 1 യുഎസ് ഡോളർ = 87 രൂപ

തുടക്കത്തില്‍ പറഞ്ഞത് പോലെ ലോകത്തിന്റെ പ്രാഥമിക റിസർവ് കറൻസിയാണ് യുഎസ് ഡോളർ. ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസിയായ ഡോളർ യുഎസിന്റെ ആഗോള സാമ്പത്തിക, രാഷ്ട്രീയ ആധിപത്യത്താൽ തന്നെ ശക്തമായി നിലനില്‍ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+