പ്രവാസി യുവാവിന് ദുബായിൽ ലോട്ടറിയടിച്ചു; ഇനി എല്ലാ മാസവും കിട്ടും അഞ്ചര ലക്ഷം! അടിച്ചത് വൻതുക
ആർക്കാണ്, എപ്പോഴാണ് ഭാഗ്യം തെളിയുക എന്ന് പറയാൻ പറ്റില്ല. അത്തരത്തിൽ ഒരു മഹാഭാഗ്യമാണ് ഈ ഇന്ത്യക്കാരന് യുഎഇയിൽ ലഭിച്ചത്. ഇനി പണിക്ക് പോവാതെ വെറുതേ വീട്ടിൽ ഇരുന്നാലും കൈ നിറയെ പണമെത്തും. സംഭവം എന്താണെന്ന് വിശദമായി അറിയാം.
ലോട്ടറയിലൂടെയാണ് ഇദ്ദഹേത്തെ തേടി ഭാഗ്യമെത്തിയത്. ഇദ്ദേഹം ദുബായിൽ ആർക്കിടെക്റ്റാണ്. 25 വർഷത്തേക്ക് ഇദ്ദേഹത്തിന് മാസന്തോറും 5.5 ലക്ഷം രൂപയാണ് ലഭിക്കുക. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് ആദിൽ ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഫാസ്റ്റ് 5 ഡ്രോയുടെ മെഗാ പ്രൈസ് ആണ് മുഹമ്മദിന് സ്വന്തമായത്.

ഇന്റീരിയൽ ഡിസൈൻ കൺസൾട്ടന്റ് ആയാണ് മുഹമ്മദ് ആദിൽ ഖാൻ ജോലി ചെയ്യുന്നത്. എന്തായാലും മെഗാ സമ്മാനം സ്വന്തമായതിന്റെ സന്തോഷത്തിലാണ് ആദിൽ ഖാൻ. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്താണ് തന്നെ തേടി ഈ പ്രൈസ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റേ ഒരേയൊരു ആശ്രയം ആണ് താനെന്ന് ആദിൽ ഖാൻ പറഞ്ഞു. മഹാമാരിക്കാലത്താണ് മുഹമ്മദിന്റെ ഏട്ടൻ മരിക്കുന്നത്.
അദ്ദേഹത്തിന്റെ കുടുംബത്തിനും താൻ സഹായം ചെയ്യുന്നുണ്ട് ആദിൽ ഖാൻ പറഞ്ഞു. തനിക്ക് പ്രായമായ മാതാപിതാക്കളും അഞ്ച് വയസ്സുള്ള ഒരു മകളുമാണ് ഉള്ളതെന്ന് ആദിൽ ഖാൻ പറഞ്ഞു. ആ സമയത്ത് ആണ്
ഈ സമ്മാനം അടിക്കുന്നതെന്ന് മുഹമ്മദ് ആദിൽ ഖാൻ പറയുന്നു. സമ്മാനം അടിച്ച വിവരം തന്റെ വീട്ടുകാരേ അറിയിച്ചെങ്കിലും അവരത് വിശ്വസിച്ചില്ല, ഒന്നുകൂടി നോക്കി ഉറപ്പിക്കാനാണ് വീട്ടുകാർ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
"ഫാസ്റ്റ് 5- ലോഞ്ച് ചെയ്ത് എട്ട് ആഴ്ചകൾക്കുള്ളിൽ ആദ്യ വിജയിയെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫാസ്റ്റ് 5 എന്ന് വിളിക്കാൻ കാരണം ഒരു കോടീശ്വരനാകാനുള്ള ഏറ്റവും വേഗതയേറിയ വഴിയാണ് ഇത് എന്നത് കൊണ്ടാണ്.
" വിജം സുരക്ഷിതമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇതിലൂടെ മാസന്തോറും 25 വർഷത്തേക്ക് കൃത്യമായ തുക കിട്ടുമെന്നും എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്ന ടൈചെറോസിന്റെ മാർക്കറ്റിംഗ് മേധാവി പോൾ ചാദർ പറഞ്ഞു.
ഇതുപോലെ ലോട്ടറിയിലൂടെ ജീവിതത്തിൽ അപ്രതീക്ഷിതമായി വൻ വിജയം തേടി എത്തിയവർ ഉണ്ട്, ഭാഗ്യം കൂടെ ഉണ്ടെങ്കിൽ തലവര മാറാൻ നിമിഷങ്ങൾ മതി.












Click it and Unblock the Notifications