Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതെടുത്താലും 90% ഡിസ്‌കൗണ്ട്, ആപ്പിള്‍ മാക്ബുക്ക് സമ്മാനം നേടാനും അവസരം; ദുബായിലേക്ക് വിട്ടോ!

അബുദാബി: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡി എസ് എഫ് ) ഭാഗമായി ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫര്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 26 വ്യാഴാഴ്ച 12 മണിക്കൂര്‍ മെഗാ വില്‍പനയ്ക്കാണ് ദുബായ് ഒരുങ്ങുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കെല്ലാം 90 ശതമാനം വരെ കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മജിദ് അല്‍ ഫുട്ടൈം മാളുകളിലുടനീളം 12 മണിക്കൂര്‍ മെഗാ വില്‍പ്പന നടത്തും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായ് ഒരുങ്ങുന്നു.

വ്യാഴാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെ, ലൈഫ്സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ഫാഷന്‍, ബ്യൂട്ടി, ഹോംവെയര്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ആയിരിക്കും മെഗാ വില്‍പനയില്‍ അണിനിരത്തുക. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദെയ്റ, സിറ്റി സെന്റര്‍ മെയ്ആസം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ എന്നിവിടങ്ങളിലും ഓഫര്‍ ഉണ്ടാകും.

dubai shopping festival

കിഴിവുകള്‍ക്ക് പുറമേ 300 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ഡിഫ്, സിറ്റി സെന്റര്‍ ഡെയ്റ എന്നിവിടങ്ങളില്‍ ഇന്ററാക്ടീവ് പ്ലേ & വിന്‍ ആക്റ്റിവേഷന്‍ വഴി തല്‍ക്ഷണ സമ്മാനങ്ങള്‍ നേടാനാകും. ആപ്പിള്‍ മാക്ബുക്ക് എയര്‍, ആപ്പിള്‍ വാച്ച്, സാംസങ് ഗാലക്‌സി ബഡ്‌സ്, ആസ്യൂസ് നോട്ട്ബുക്ക് തുടങ്ങിയ വമ്പന്‍ സമ്മാനങ്ങള്‍ നേടാന്‍ ഇതുവഴി സാധിക്കും.

ഷെയര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഭാഗമാകാം. ഡിസംബര്‍ 26 മുതല്‍ 2025 ഫെബ്രുവരി 2 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വില്‍പന സീസണ്‍ ദുബായിലെ മാളുകളിലും ഷോപ്പിംഗ് ഡിസ്ട്രിക്ടുകളിലും 75 ശതമാനം വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ മേളയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍.

ലൈവ് ഗാനമേളകള്‍, പുതുവത്സരാഘോഷങ്ങള്‍, തീം പാര്‍ക്ക് യാത്രകള്‍, ഔട്ട്‌ഡോര്‍ സാഹസിക യാത്രകള്‍, ബീച്ച് ആഘോഷങ്ങള്‍ എന്നിവ ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗിനൊപ്പം വിനോദദായകവുമായ അനുഭവമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മുന്നോട്ട് വെക്കുന്നത്. 1996 ല്‍ ആണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഡിസംബര്‍ ആറിന് ആരംഭിച്ച ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 12 നാണ് അവസാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+