Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണും പാസ്‌പോര്‍ട്ടും മതി.. യുഎഇ യാത്രയ്ക്ക് കാശും കാര്‍ഡുമൊന്നും വേണ്ട, നേട്ടം ഇന്ത്യക്കാര്‍ക്ക്

ദുബായ്: യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇന്ത്യയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും സന്തോഷവാര്‍ത്ത. യു എ ഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആര്‍ക്കിടെക്ചറുമായി ഇന്ത്യയുടെ യു പി ഐ (തത്സമയ, അക്കൗണ്ട്-ടു-അക്കൗണ്ട് പേയ്മെന്റ് സിസ്റ്റം) പൂര്‍ണ്ണമായി സംയോജിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.

ഡിജിറ്റല്‍ പേയ്‌മെന്റ് കാര്‍ഡുകളുടെയോ പണത്തിന്റെയോ ആവശ്യമില്ലാതെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും ഉപയോഗിച്ച് ഇനി ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാം എന്ന് സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

UAE

''യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആര്‍ക്കിടെക്ചറുമായി ഇന്ത്യയുടെ യുപിഐ പൂര്‍ണ്ണമായി സംയോജിപ്പിച്ചതിനുശേഷം ഇന്ത്യന്‍ പ്രവാസികളുടെയും യുഎഇയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെയും അനുഭവം ഒരിക്കലും പഴയതുപോലെയാകില്ല,'' സതീഷശ് കുമാര്‍ ശിവന്‍ പറഞ്ഞു. യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി എന്‍ഐപിഎല്‍ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.

പരിപാടിയില്‍, എന്‍പിസിഐ ഇന്റര്‍നാഷണലിന്റെ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല, യുഎഇയിലുടനീളം യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സ്വീകാര്യത വികസിപ്പിക്കുന്നതിലെ പുരോഗതി വിശദീകരിക്കുകയും പ്ലാറ്റ്ഫോമിന്റെ സംയോജനം കൂടുതല്‍ ആഴത്തിലാക്കാനുള്ള അതിന്റെ തന്ത്രത്തിന്റെ അടുത്ത ഘട്ടം അനാച്ഛാദനം ചെയ്യുകയും ചെയ്തു. യുഎഇയില്‍ യുപിഐ സ്വീകരിക്കുന്നത് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ത്വരിതപ്പെടുത്തുകയാണെന്ന് ശുക്ല വ്യക്തമാക്കി.

'ഇത് ഒരു നാഴികക്കല്ലാണ്, ഇത് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാര്‍ക്കും താമസക്കാര്‍ക്കും സമാനതകളില്ലാത്ത സൗകര്യം പ്രദാനം ചെയ്യുക മാത്രമല്ല, രണ്ട് ഊര്‍ജ്ജസ്വലമായ സമ്പദ്വ്യവസ്ഥകള്‍ക്കിടയിലുള്ള ഡിജിറ്റല്‍ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അനായാസമായി അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമാക്കുന്ന ഒരു ഭാവിയാണ് ഇതിലൂടെ സാധ്യമാകുന്നത്,' അദ്ദേഹം പറഞ്ഞു.

ലുലു, ദുബായ് ഡ്യൂട്ടി ഫ്രീ പോലുള്ള പ്രധാന റീട്ടെയില്‍ ശൃംഖലകള്‍ ഇതിനകം തന്നെ യുപിഐ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ഇന്ത്യയില്‍ നിന്ന് വന്ന സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണമടയ്ക്കാന്‍ പരിചിതമായ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാം. 2024 ല്‍ 5.5 ദശലക്ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് യുഎഇ സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+