യുഎസ് ക്യാമ്പ് തകര്‍ക്കണം; 200 സൈനികരെ ബന്ദികളാക്കണം, ഉടന്‍ യുദ്ധം അവസാനിക്കും: ഇറാന്‍ എംപി

അമേരിക്കന്‍ സൈനികരെ വധിക്കുന്നവര്‍ക്ക് 30000 ഡോളര്‍ നല്‍കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് കേട്ടത്. എന്നാല്‍ അമേരിക്കയുടെ സൈനിക ക്യാമ്പ് തകര്‍ത്ത് സൈനികരെ ബന്ദികളാക്കി ഇറാനിലേക്ക് എത്തിക്കണം എന്നാണ് പുതിയ ആവശ്യം. അങ്ങനെ ചെയ്താല്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്നും എല്ലാം ശാന്തമാകുമെന്നും ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി പറയുന്നു.

തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം
തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം

കഴിഞ്ഞ ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചത്. അമേരിക്കയും ഇസ്രായേലും മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തുകയായിരുന്നു. ഇറാനെ കീഴ്‌പ്പെടുത്തി അതിവേഗം യുദ്ധം അവസാനിപ്പിക്കും എന്നാണ് അന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ചിത്രം മാറി.

iran to seize us army camp iran mp demand

ആറ് മാസം തികയാറായിട്ടും യുദ്ധം അവസാനിക്കുന്ന സാഹചര്യമില്ല. ഇക്കാര്യം മനസിലാക്കിയ ജിസിസി രാജ്യങ്ങള്‍ വ്യാപാരത്തിന് ബദല്‍മാര്‍ഗം കണ്ടെത്തുകയാണ്. ഹോര്‍മുസും ചെങ്കടലും വെല്ലുവിളി നിറഞ്ഞ പാതയായതോടെ അവര്‍ ബദല്‍ മാര്‍ഗം കണ്ടെത്തി തുടങ്ങി. ഇനിയും യുദ്ധം തുടരുമെന്ന് അമേരിക്കയും ഇറാനും ഒടുവില്‍ നടത്തിയ പ്രതികരണങ്ങള്‍ സൂചന നല്‍കുന്നു. ഈ വേളയിലാണ് ഇറാന്റെ മുന്‍ മന്ത്രിയുടെ പ്രതികരണം ചര്‍ച്ചയാകുന്നത്.

യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു
യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഒരു ക്യാമ്പ് ആക്രമിച്ച 200 സൈനികരെ ബന്ദികളാക്കി ഇറാനിലേക്ക് കൊണ്ടുവരണം എന്നാണ് മനുജഹര്‍ മുത്തഖിയുടെ ആവശ്യം. അങ്ങനെ ചെയ്താല്‍ ലോക പോലീസ് ചമയുന്ന അമേരിക്കയുടെ വിധി നിര്‍ണയിക്കും. യുദ്ധത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനമാകുമെന്നും മുത്തഖി പറയുന്നു.

ഇറാന്റെ മുന്‍ വിദേശകാര്യ മന്ത്രിയാണ് മുത്തഖി. 2005-2010 കാലയളവില്‍ അഹമ്മദ് നജാദ് പ്രസിഡന്റായിരുന്ന വേളയിലായിരുന്നു ഇദ്ദേഹം വിദേശകാര്യ മന്ത്രിയായിരുന്നത്. നിലവില്‍ തെഹ്‌റാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. കടുത്ത ഭാഷയില്‍ അമേരിക്കക്കും ഇസ്രായേലിനും എതിരെ സംസാരിക്കുന്ന വ്യക്തിയുമാണ്. ഇറാന്‍ പാര്‍ലമെന്റില്‍ അമേരിക്കക്ക് എതിരായ മിക്ക ചര്‍ച്ചകളിലും മുത്തഖി പറയുന്ന വാക്കുകള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട്
ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട്

പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് 19 സൈനിക ക്യാമ്പുകളാണുള്ളത്. ജിസിസി രാജ്യങ്ങളിലുള്ളതിന് പുറമെ ജോര്‍ദാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലും യുഎസ് സൈനിക ക്യാമ്പുകളുണ്ട്. മേഖലയിലെ ഏറ്റവും വലിയ യുഎസ് താവളം ഖത്തറിലാണ്. അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയിരുന്നത്. പലപ്പോഴും മിസൈലുകള്‍ മറ്റു ഭാഗങ്ങളിലും പതിക്കുന്ന സാഹചര്യമുണ്ടായി. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടല്‍ പാത തുറക്കില്ല എന്നാണ് ഇന്ന് ഇറാന്‍ വ്യക്തമാക്കിയത്. ഇറാന്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെടുന്ന ട്രംപ് ഹോര്‍മുസ് അമേരിക്കയുടേതാകുമെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+