ഖത്തര്‍ ആകാശത്ത് എന്തുസംഭവിച്ചു? അമേരിക്ക ഞെട്ടി, പിന്നില്‍ ഇറാന്‍? വിമാനം യുഎഇയില്‍ നിന്ന്
പറക്കുന്ന വാതക സ്റ്റേഷന്‍ എന്ന വിളിപ്പേരുള്ള ബോയിങ് കെസി-135 സ്ട്രാറ്റോ ടാങ്കര്‍ യുദ്ധ വിമാനം അപ്രത്യക്ഷം. യുഎഇയിലെ അല്‍ ദഫ്ര വ്യോമതാവളത്തില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനം ഖത്തറിന്റെ ആകാശത്ത് വച്ചാണ് കാണാതായത്. റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് 7700 എന്ന അടിയന്തര സന്ദേശം വിമാനത്തില്‍ നിന്ന് ലഭിച്ചിരുന്നു.
ഇറാനെതിരായ നീക്കങ്ങള്‍ക്ക് അമേരിക്ക ഉപയോഗിക്കുന്ന വിമാനമാണിത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ വിമാനം പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക നീക്കങ്ങളെ സഹായിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ട്രേഡര്‍ 24 ഡാറ്റ പ്രകാരമാണ് വിമാനം കാണാതായി എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. വിമാനത്തിന് എന്തു സംഭവിച്ചു എന്ന് അമേരിക്ക പറയുന്നില്ല. അവര്‍ ഇക്കാര്യം പരിശോധിക്കുന്നു എന്നാണ് മനസിലാകുന്നത്.

ഖത്തര്‍ ആകാശത്ത് വച്ച് ദിശകിട്ടാതെ വിമാനം പ്രയാസപ്പെട്ടുവെന്നാണ് വിവരം. തുടര്‍ന്ന് വൃത്താകൃതിയില്‍ പറന്നുവെന്ന് ഡാറ്റ ട്രാക്കര്‍ വിശദീകരിക്കുന്നു. ഈ വേളയിലാണ് അടിയന്തര സന്ദേശം പുറപ്പെടുവിച്ചത്. പിന്നീട് കുത്തനെ താഴേക്ക് വരികയായിരുന്നു. എന്താണ് ഇതിന് കാരണം എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഇറാന്‍ സൈന്യത്തിന് പങ്കുണ്ടോ എന്ന് പറയാറായിട്ടില്ല. ഇറാന്റെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മറ്റു കാര്യങ്ങളൊന്നും പറഞ്ഞില്ല.
ഇത് രണ്ടാംതവണയാണ് കെസി-135 യുദ്ധ വിമാനം അമേരിക്കക്ക് മേഖലയില്‍ നഷ്ടമാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാഖില്‍ വച്ച് ഒന്ന് തകര്‍ക്കപ്പെട്ടിരുന്നു. ഇത് ചെയ്തത് തങ്ങളാണ് എന്ന് ഇറാഖിലെ സായുധ സംഘങ്ങള്‍ പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍ പുതിയ സംഭവത്തില്‍ അമേരിക്കയും സംശയത്തിലാണ്. എന്താണ് സംഭവിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ അമേരിക്കക്കോ ഗള്‍ഫിലെ മറ്റു രാജ്യങ്ങള്‍ക്കോ ആയിട്ടില്ല.
കെസി-135 സ്ട്രാറ്റോ ടാങ്കര്‍ എന്താണ് എന്നറിയാമോ
ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കര്‍ ഒരു സൈനിക വിമാനമാണ്. ചിറകുകള്‍ക്ക് താഴെ ഘടിപ്പിച്ച നാല് ടര്‍ബോഫാന്‍ എഞ്ചിനുകളാണ് ഇതിന് ശക്തി പകരുന്നത്. പ്രധാനമായും ആകാശത്ത് വെച്ച് മറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്നു. ഇന്ധനം നിറയ്ക്കുന്ന സംവിധാനത്തിന് മുകളിലായി ഒരു കാര്‍ഗോ ഡെക്ക് ഉള്ളതിനാല്‍, യാത്രക്കാരെയും ഉപകരണങ്ങളെയും ഒരുപോലെ വഹിക്കാന്‍ ഈ വിമാനത്തിന് സാധിക്കും.
60 വര്‍ഷത്തിലേറെയായി യുഎസ് വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനം. ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍, മറ്റ് സൈനിക വിമാനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ നേരം ആകാശത്ത് തുടരാനും കൂടുതല്‍ ദൂരം പറക്കാനും സഹായിക്കുന്നു. യുഎസ് നേവി, മറൈന്‍ കോര്‍പ്‌സ്, സഖ്യകക്ഷികളുടെ വിമാനങ്ങള്‍ എന്നിവയ്ക്കും പിന്തുണ നല്‍കുന്നു. കെസി-135 വിമാനം ബോയിംഗിന്റെ 367-80 ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കെസി-135 വിമാനത്തിന് യാത്രക്കാരെയും ചരക്കുകളും വഹിക്കാനും കഴിയും. കൂടാതെ, എയറോമെഡിക്കല്‍ ഒഴിപ്പിക്കല്‍ ദൗത്യങ്ങളെ പിന്തുണയ്ക്കാനും പ്രത്യേക മെഡിക്കല്‍ പാലറ്റുകള്‍ ഉപയോഗിച്ച് രോഗികളായവരെയും പരിക്കേറ്റവരെയും കൊണ്ടുപോകാനും സാധിക്കും. ഇത്തരം മെഡിക്കല്‍ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഫ്‌ലൈറ്റ് നഴ്‌സുമാരും ടെക്‌നീഷ്യന്‍മാരും അടങ്ങുന്ന ഒരു മെഡിക്കല്‍ ടീമിനെയും അധികമായി ഉള്‍പ്പെടുത്താന്‍ കഴിയും.















Click it and Unblock the Notifications