ഇറാന്‍ ആക്രമിക്കാന്‍ യുഎസ് പ്ലാന്‍; ഗള്‍ഫ് രാജ്യങ്ങളെ അറിയിച്ചു, 4700 കോടി ചോര്‍ന്നിട്ടും പിന്നോട്ടില്ല
ഇറാന്‍ ആക്രമണത്തില്‍ അമേരിക്കക്ക് ഭാരിച്ച ചെലവ് വരുന്നു എന്ന് റിപ്പോര്‍ട്ട്. ഇതുവരെ 4700 കോടി ഡോളറാണ് ചെലവായതത്രെ. കഴിഞ്ഞ ജൂലൈയില്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടതിനേക്കാള്‍ 25 ശതമാനം അധികമാണ് പുതിയ കണക്ക്. എന്നാല്‍ ഇതൊന്നും അമേരിക്കയെ പിന്നോട്ട് നയിക്കുന്നില്ല. ഇനിയും ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക.
അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ്. പ്രചാരണം ഒരുഭാഗത്ത് കൊഴുക്കുന്നു. ഇറാന്‍ യുദ്ധവും പ്രധാന പ്രചാരണ വിഷയമാണ്. വോട്ടെടുപ്പ് കഴിയുന്ന പിന്നാലെ ഇറാനെ വീണ്ടും ആക്രമിക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി. അമേരിക്ക ഈ നീക്കം ഗള്‍ഫ് രാജ്യങ്ങളെ അറിയിച്ചു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ തിരിച്ചടിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

ആക്രമണം നടത്തിയാല്‍ ഇറാന്‍ തിരിച്ചടിക്കുന്ന സ്ഥലങ്ങള്‍ അമേരിക്കക്ക് അറിയാം. പശ്ചിമേഷ്യയിലെ യുഎസ് ക്യാമ്പുകളില്‍ നിന്ന് സൈനികരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. കൂടാതെ ഇസ്രായേലിന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാനും നീക്കം നടക്കുന്നുണ്ട്. ടെക്‌സാസില്‍ നിന്നാണ് ഈ സിസ്റ്റം ഇസ്രായേലില്‍ എത്തിക്കുന്നത്.
ഇറാന്‍ യുദ്ധം കാരണം അമേരിക്കക്ക് ഭീമമായ തുക ചെലവ് വരുന്നുണ്ട്. 4700 കോടി ഡോളര്‍ ഇതിനകം ചെലവായി എന്ന് പ്രതിരോധ വകുപ്പിന്റെ ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉപകരണങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ പുതുക്കുന്നതിനുമെല്ലാമാണ് ഈ ചെലവ്. ഇതില്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന യുഎസ് താവളങ്ങളുടെ അറ്റക്കുറ്റ പണിക്കുള്ള ചെലവും ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല.
സൈനിക ചെലവ് അമേരിക്കക്ക് വര്‍ധിച്ചു എന്നത് മാത്രമല്ല ഇറാന്‍ യുദ്ധത്തിന്റെ ഫലം. സാമ്പത്തിക രംഗം നേരിടുന്ന തിരിച്ചടിയുമുണ്ട്. പണപ്പെരുപ്പം വന്‍തോതില്‍ വര്‍ധിച്ചതും ഇത് പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുന്നതും മറ്റൊരു പ്രതിസന്ധിയാണ്. എന്നാല്‍ ക്രൂഡ് ഓയില്‍, വാതക കയറ്റുമതിയില്‍ അമേരിക്കക്ക് മുന്നേറാന്‍ സാധിച്ചു എന്നത് യുദ്ധത്തിനിടെയുണ്ടായ ലാഭമാണ്.
ഇസ്രായേല്‍ ഇനിയും ആക്രമിച്ചാല്‍ ആഗോള വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. വാതകം വില്‍ക്കുന്നവരെയും ഇറക്കുമതി ചെയ്യുന്നവരെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ കഴിഞ്ഞ ദിവസം വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടി നടന്നിരുന്നു. അതിനിടെ പുതിയ സമാധാന കരാര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. കരാറിന്റെ കരട് രേഖ ഖത്തര്‍ പ്രതിനിധികള്‍ ഇറാന് കൈമാറി. ഇറാന്റെ പ്രതികരണം ഈ ആഴ്ച തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍.


Click it and Unblock the Notifications
