Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു സദ്യ മിസ് ചെയ്യേണ്ട പ്രവാസികളെ; ദുബായിൽ സദ്യ ഇവിടെ കിട്ടും, വിലയും അറിയാം

വാഴയിലയിൽ വിളമ്പുന്ന വിഷു സദ്യ രുചിയും പാരമ്പര്യവും ഗൃഹാതുരതയും നിറഞ്ഞ ഒരു അനുഭവമാണ്. പുളിരസമുള്ള അച്ചാറുകൾ, മൊരിഞ്ഞ പപ്പടം, സാമ്പാർ, അവിയൽ തോരൻ, പായസം എന്നിവയെല്ലാം ചേർന്ന വിഷുസദ്യ വെറുമൊരു ഭക്ഷണം മാത്രമല്ല, അത് മലയാളികളെ സംബന്ധിച്ച് വികാരം കൂടിയാണ്.

ഇത്തവണത്തെ വിഷുസദ്യക്ക് കേരളത്തിലേക്ക് പറക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട. നഗരത്തിലുടനീളം നിരവധി റെസ്റ്റോറന്റുകൾ വിഷു സദ്യ ഒരുക്കിയിട്ടുണ്ട്. ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.

vishusadhya-17

കാലിക്കറ്റ് പരഗൺ

ദുബായിലെ പ്രമുഖ മലബാർ റെസ്റ്റോറൻ്റായ കാലിക്കറ്റ് പരഗൺ ഏപ്രിൽ 15ന് വിഷുസദ്യ നൽകുന്നുണ്ട്. അൽ നഹ്ദയിലെ അൽ ഘാനി ബിൽഡിംഗ്, ജി ഫ്ലോറിലാണ് ഹോട്ടൽ. ഡൈൻ-ഇന്നിന് 49 ദിർഹവും ടേക്ക്അവേയ്ക്ക് 52 ദിർഹവുമാണ് സദ്യയുടെ വില.

ഇന്ത്യൻ കോഫി ഹൗസ്
ദുബായിലെ ഇന്ത്യൻ കോഫി ഹൗസ് ഏപ്രിൽ 15ന് പരമ്പരാഗത കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള സദ്യ നൽകും. വീട്ടിലെ സ്വാദുറ്റ രുചികൾ അധികം വില നൽകാതെ തന്നെ ഇവിടെ ആസ്വദിക്കാം. വാഴയിലയിൽ വിളമ്പുന്ന ഈ സദ്യയിൽ അവിയലും ഓലനും പപ്പടവും പായസവും ഒക്കെ ഉണ്ട്. ബുർ ദുബായിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ സദ്യയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഡൈൻ-ഇന്നിന് 39 ദിർഹവും ടേക്ക്അവേ/ഡെലിവറിക്ക് 42 ദിർഹവുമാണ് സദ്യയുടെ വില.

കൽപകവാടി

കൽപകവാടിയിൽ 30 വിഭവങ്ങളടങ്ങിയ വിപുലമായ വിഷുസദ്യയോട് കൂടി ഈ വിഷു ഗംഭീരമാക്കാം. 15 നാണ് ഇവിടെ വിഷു സദ്യ നൽകുക. പുളിശ്ശേരിയും തീയാലും, അവിയലും ഓലനും തുടങ്ങി വാഴയില നിറയെ വിഭവങ്ങൾ ഉണ്ടാകും. പലതരം പായസങ്ങളോടുകൂടി രുചികളുടെ ഈ മാരത്തൺ തന്നെ സദ്യയിൽ ആസ്വദിക്കാം. ദെയ്‌റയിലെ അബ്ജദ് ക്രൗൺ ഹോട്ടലാണ് ലൊക്കേഷൻ. ഡൈൻ-ഇന്നിന് 50 ദിർഹവും ടേക്ക്അവേയ്ക്ക് 55 ദിർഹവുമാണ് സദ്യയുടെ വില.

കോവളം

1998 മുതൽ പരമ്പരാഗത രുചികൾക്ക് പ്രാധാന്യം നൽകുന്ന ദുബായിലെ റെസ്റ്റോറൻ്റാണ് കോവളം. 15ന് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെയാണ് സദ്യ. ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കുടുംബത്തോടൊപ്പം വാഴയില സദ്യ ആസ്വദിക്കേണ്ടവർക്ക് ഇവിടെ പോകാം. ദുബായ് കറാമയിലെ ദ പ്രസിഡൻ്റ് ഹോട്ടലിലാണ് റെസ്റ്റോറൻ്റ്. ഒരാൾക്ക് 59 ദിർഹമാണ് സദ്യക്ക് വില.

സൽകാര

യുഎഇയിലുടനീളം ശാഖകളുള്ള സാൽക്കാര, ആപ്പ് വഴിയും ഡെലിവറി നഷകും. ഡൈൻ-ഇന്നിന് 49 ദിർഹവും ടേക്ക്അവേ/ഡെലിവറിക്ക് 52 ദിർഹവുമാണ് സദ്യയുടെ വില.

നാലുകെട്ട്

കേരള സ്പെഷ്യൽ ഭക്ഷണത്തിന് പേര് കേട്ട ഇടമാണ് നാലുകെട്ട് റെസ്റ്റോറന്റ്. പ്രത്യേക വിഷുസദ്യയല്ലെങ്കിൽ പോലും, ആശ്വാസം നൽകുന്ന കേരള ഭക്ഷണം ആഗ്രഹിക്കുന്നവർക്ക് നാലുകെട്ട് മികച്ച തീരുമാനമാണ്. ഏപ്രിൽ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ ദുബായ് ഗ്രാൻഡ് ഹോട്ടൽ ബൈ ഫോർച്യൂൺ, ഖുസൈസിൽ ഉത്സവ സർവ്വീസ് ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+