Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കത്തുന്നു; ഇറാന്റെ ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന്, ആശങ്ക

ദുബായ്: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരവെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ നീക്കം ഏവരെയും ആശങ്കപ്പെടുത്തുന്നു. ജി7 ഉച്ചകോടി തീരും മുമ്പ് അദ്ദേഹം കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് തിരിച്ചു. നിര്‍ണായക ഇടപെടല്‍ അമേരിക്ക നടത്താന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് ഇതിടയാക്കി. മാത്രമല്ല, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാന്‍ ട്രംപ് ആവശ്യപ്പെടുകയും ചെയ്തുവത്രെ.

ഈ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചിത്രത്തിന്റെ ആധികാരികത ഇറാനോ ഒമാനോ അമേരിക്കയോ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് കപ്പലുകള്‍ കത്തുന്നതാണ് കാണുന്നത്. ഈ വിവരം വന്നതോടെ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. മേഖലയിലെ സംഘര്‍ഷവുമായി ചേര്‍ത്താണ് പ്രചാരണങ്ങള്‍. അതിനിടെ ബ്രിട്ടീഷ് കമ്പനി ഇക്കാര്യത്തില്‍ പ്രതികരിച്ചു.

oman uae iran border ship fire-

കപ്പലുകള്‍ കത്തുന്നതാണ് ചിത്രത്തില്‍ കാണുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ച് ചിലര്‍ പറയുന്നു. എന്നാല്‍ കപ്പലുകള്‍ കത്തുന്നതാണിത് എന്ന് ഉറപ്പിച്ചുപറയാനാകില്ല എന്നാണ് മറ്റു ചിലരുടെ പ്രതികരണം. കപ്പലുകള്‍ കത്തിയത് സംബന്ധിച്ച് അറിയാമെന്ന് ബ്രിട്ടീഷ് ജലസുരക്ഷാ കമ്പനിയായ ആംബ്രെ പറഞ്ഞു. യുഎഇയിലെ ഖോര്‍ഫക്കാനില്‍ നിന്ന് 22 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവമെന്നും കമ്പനി പ്രതികരിച്ചു.

ഒമാന്‍ ഉള്‍ക്കടലിന്റെ പ്രാധാന്യം

ഒമാന്‍, ഇറാന്‍, പാകിസ്താന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ ജലാതിര്‍ത്തി മേഖലയാണ് ഒമാന്‍ ഉള്‍ക്കടല്‍. അറബിക്കടലില്‍ നിന്ന് പേര്‍ഷ്യന്‍ കടലിലേക്കുള്ള കണക്ഷനാണിത്. ഹോര്‍മുസ് കടലിടുക്ക് വഴിയാണ് പേര്‍ഷ്യന്‍ കടലിലേക്ക് പ്രവേശിക്കുക. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ കടലിടുക്ക് വഴിയാണ് ലോകത്തെ കടല്‍ ചരക്കു കടത്തിന്റെ 25 ശതമാനം.

ഇറാനും ഇസ്രായേലും സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഏറെ ആശങ്കയുള്ള പ്രദേശമാണ് ഹോര്‍മുസ് കടലിടുക്കും ഒമാന്‍ ഉള്‍ക്കടലും. ഹോര്‍മുസിലൂടെയുള്ള ചരക്കുകപ്പലുകളെ തടയാന്‍ ഇറാന് സാധിക്കും. ഒമാനും യുഎഇക്കുമെല്ലാം ഇത് സാധ്യമാണെങ്കിലും മേഖലയിലെ പ്രധാന സൈനിക ശക്തി ഇറാന്‍ ആയതിനാല്‍, ഇറാന്റെ ഭീഷണി വലിയ ചര്‍ച്ചയാകാറുണ്ട്. വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പശ്ചിമേഷ്യയില്‍ നിന്ന് തെക്കന്‍ ഏഷ്യയിലേക്കുള്ള മിക്ക ചരക്കുകളും ഹോര്‍മുസ് വഴിയാണ് വരുന്നത്. പ്രത്യേകിച്ചും ക്രൂഡ് ഓയില്‍. ഇത് ഇറാന്‍ തടഞ്ഞാല്‍ ക്രൂഡ് വില കുതിച്ചുയരും. ഒമാന്‍ കടലില്‍ കപ്പലുകള്‍ കത്തി എന്ന വിവരം വന്നതോടെ ക്രൂഡ് വിലയില്‍ മാറ്റം വന്നു. കഴിഞ്ഞ ദിവസം അല്‍പ്പം കുറവ് കാണിച്ച ക്രൂഡ് വില വീണ്ടും ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്.

ഇറാനുമായുള്ള ആണവ കരാറിന് ട്രംപ് ഇപ്പോഴും സാധ്യത തേടുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത് ഫോസ്‌ക് ന്യൂസിനോട് പറഞ്ഞു. അതേസമയം, ട്രംപ് എന്തിനാണ് തിടുക്കത്തില്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് തിരിച്ചത് എന്ന് വ്യക്തമല്ല. വൈറ്റ് ഹൗസില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുമോ, അല്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം നടത്തുമോ എന്നൊന്നും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+