യുഎഇയില്‍ മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം ഏത്? എന്തൊക്കെയാണ് നിയമങ്ങള്‍? അറിയേണ്ടതെല്ലാം
ദുബായ്: മദ്യമടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇസ്ലാമിക വിശ്വാസങ്ങള്‍ പ്രകാരം നിഷിദ്ധമാണ്. ഇസ്ലാമിക രാജ്യങ്ങളിലും ഇതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ട്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ലഹരിപാനീയങ്ങള്‍ കഴിക്കുന്നത് നിരോധിച്ചിട്ടില്ല. എങ്കിലും ഇസ്ലാമിക സംസ്‌കാരത്തിന് അനുസരിച്ച് മദ്യം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് ചെറിയ പെരുന്നാളും വാരാന്ത്യവും പ്രമാണിച്ച് ദീര്‍ഘമായ അവധിയാണ് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആഘോഷങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അബദ്ധം പറ്റാതിരിക്കാന്‍ യുഎഇയിലെ മദ്യ ഉപഭോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. 2023 ല്‍ ദുബായില്‍ ലഹരിപാനീയങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.

എമിറേറ്റിലെ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന മദ്യത്തിന് 30 ശതമാനം നികുതിയും അധികൃതര്‍ എടുത്തുകളഞ്ഞു. ഇത് വിനോദസഞ്ചാരികള്‍ക്കും എമിറേറ്റ് നിവാസികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമാക്കി. ദുബായില്‍ ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റില്‍ മദ്യം വാങ്ങാനോ ഉപയോഗിക്കാനോ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 21 ആണ്.
സാധുതയുള്ള ആല്‍ക്കഹോള്‍ ലൈസന്‍സുള്ള റെസ്റ്റോറന്റുകളിലും ലോഞ്ചുകളിലും ലഹരിപാനീയങ്ങളുടെ ഉപഭോഗം അനുവദനീയമാണ്. പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. ആല്‍ക്കഹോള്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ ആളുകള്‍ക്ക് അവരുടെ വീടുകളിലോ താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരിപാനീയങ്ങള്‍ കഴിക്കാന്‍ അനുവാദമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ കര്‍ശനമായ നയമാണ് യുഎഇയിലുള്ളത്.
നിയമം ലംഘിക്കുന്നയാള്‍ കോടതി തീരുമാനിക്കുന്ന പിഴയ്ക്കും നിങ്ങളുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്ന 23 ബ്ലാക്ക് പോയിന്റുകള്‍ക്കും വിധേയമായിരിക്കും. ദുബായില്‍ മദ്യം വാങ്ങാന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ട്. മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ലൈസന്‍സ് നേടേണ്ടതുണ്ട്. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മദ്യവില്‍പ്പനശാലയിലേക്ക് പോയി അവരുടെ ലൈസന്‍സ് സൗജന്യമായി നേടാം.
നഗരത്തില്‍ രണ്ട് തരം രജിസ്റ്റര്‍ ചെയ്ത മദ്യശാലകളാണ് ഉള്ളത്, ആഫ്രിക്കന്‍ ഈസ്റ്റേണും എംഎംഐയും. ദുബായില്‍ താമസിക്കുന്നവര്‍ക്ക് ആഫ്രിക്കന്‍ ഈസ്റ്റേണ്‍ അല്ലെങ്കില്‍ എംഎംഐയിലേക്ക് പോകാനും സ്റ്റോറില്‍ ലൈസന്‍സിനായി അപേക്ഷിക്കാനും കഴിയും. ഇവര്‍ക്ക് സ്റ്റോറില്‍ ഹാജരാക്കാന്‍ കഴിയുന്ന സാധുവായ എമിറേറ്റ്‌സ് ഐഡി ഉണ്ടായിരിക്കണം.
ഔദ്യോഗിക ആഫ്രിക്കന്‍ ഈസ്റ്റേണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായും ലൈസന്‍സിനായി അപേക്ഷിക്കം. വെബ്‌സൈറ്റില്‍ മുകളില്‍ വലത് കോണിലുള്ള 'അപ്ലൈ ലൈസന്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യാം. അതിനുശേഷം കാണുന്ന ഫോമില്‍ എമിറേറ്റ്‌സ് ഐഡി നമ്പര്‍ ഉള്‍പ്പെടെ ചില സ്വകാര്യ വിശദാംശങ്ങള്‍ പൂരിപ്പിക്കണം.












Click it and Unblock the Notifications