സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്‍; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും
സൗദി അറേബ്യയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം കൃത്യമായ ലക്ഷ്യത്തോടെ. സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യവസായ മേഖലയായ ജുബൈല്‍ ഇന്റസ്ട്രിയല്‍ സിറ്റിയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. എത്രത്തോളം നഷ്ടമുണ്ടായി എന്ന വിവരം സൗദി പുറത്തുവിട്ടിട്ടില്ല. ലോകത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ വ്യവസായ മേഖലകളില്‍ ഒന്നാണ് സൗദിയുടെ കിഴക്കന്‍ മേഖലയിലെ ജുബൈല്‍ സിറ്റി.
നിരവധി മിസൈലുകളും ഡ്രോണുകളുമാണ് സൗദിയിലെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് എത്തിയത്. ഇതില്‍ മിക്കതും സൗദിയുടെ പ്രതിരോധ സംവിധാനം തകര്‍ത്തു. എന്നാല്‍ ജുബൈല്‍ സിറ്റിയെ ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ലക്ഷ്യം കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണയ്ക്കാനുള്ള ശ്രമം സൗദി ഊര്‍ജിതമാക്കി. ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി. ജുബൈല്‍ തകര്‍ന്നാല്‍ സൗദിയുടെ സാമ്പത്തിക അടിത്തറ ഇളകും.

ലോകത്തെ ഏറ്റവും വലിയ ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് പ്രൊജക്ട് ആണ് ജുബൈല്‍ ഇന്റസ്ട്രിയല്‍ സിറ്റി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 1975ലാണ് ഇത് സ്ഥാപിച്ചത്. ഏകദേശം 1016 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വ്യവസായ മേഖലയില്‍ നിരവധി സ്ഥാപനങ്ങളും അനുബന്ധ കേന്ദ്രങ്ങളും തുറമുഖങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
സൗദി ബേസിക് ഇന്റസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) ആണ് അല്‍ ജുബൈന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ ചുക്കാന്‍ പിടിക്കുന്നത്. ലോകത്തെ മൊത്തം പെട്രോകെമിക്കല്‍സിന്റെ ഏഴ് ശതമാനം ഇവിടെയാണ് നിര്‍മിക്കുന്നത്. മേഖലയിലെ മറ്റൊരു പ്രധാന വ്യവസായ മേഖലയാണ് യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റി. ഇവ രണ്ടുമണ് സൗദിയുടെ മൊത്തം എണ്ണ ഇതര വരുമാനത്തിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്നത്.
സൗദിക്ക് മാത്രമല്ല, അമേരിക്കക്കും തിരിച്ചടി
സൗദി അറേബ്യയുടെ വാര്‍ഷിക ജിഡിപിയില്‍ 12 ശതമാനം വരെ ലഭിക്കുന്നത് ജുബൈലില്‍ നിന്നാണ്. സൗദി അറേബ്യയ്ക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്റെ 50 ശതമാനവും ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി വഴിയാണ്. അതായത്, സൗദിയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ് ആണിത്. മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കോടികളുടെ നിക്ഷേപവും ഇവിടെയുണ്ട്.
കിങ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ തുറമുഖവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ജുബൈല്‍. ഈ തുറമുഖം വഴി പ്രതിവര്‍ഷം 70 മില്യണ്‍ ടണ്‍ ചരക്കുകളാണ് വിവിധ മേഖലകളിലേക്ക് അയക്കുന്നത്. ഇതെല്ലാമാണ് ഇറാന്‍ ഈ വ്യവസായ മേഖല ലക്ഷ്യമിടാന്‍ കാരണം. സൗദി അറേബ്യയുടെ മാത്രമല്ല, അമേരിക്കയുടെയും സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇറാന്റെ ഈ നീക്കം കാരണമായേക്കും.
അതേസമയം, ഇറാനെതിരെ ശക്തമായ ആക്രമണം ഇന്നു മുതല്‍ തുടങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. ഖാര്‍ഗ് ദ്വീപില്‍ എണ്ണ-സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. കൂടാതെ ചില പാലങ്ങളും റെയില്‍വെ സൗകര്യങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇറാന്‍ ഇന്നത്തോടെ ഇല്ലാതാകും എന്നാണ് ട്രംപിന്റെ ഭീഷണി. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പറയുന്നു.












Click it and Unblock the Notifications