ഇറാന്‍ മേല്‍ക്കൈ നേടുമോ? അമേരിക്ക പ്ലാന്‍ മാറ്റിയപ്പോള്‍ ചൈന ഹാപ്പി, ഉറ്റരാജ്യങ്ങള്‍ കൈവിടുന്നു

വെനസ്വേലയില്‍ ചെയ്ത പോലെ ദിവസങ്ങള്‍ക്കം ഇറാനെ കീഴ്‌പ്പെടുത്തി നിയന്ത്രണം പിടിക്കാമെന്ന് കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം തുടങ്ങിയത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ആദ്യ ദിവസംതന്നെ കൊലപ്പെടുത്തിയതോടെ ഉടന്‍ യുദ്ധം തീരുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആറ് മാസമായിട്ടും യുദ്ധം തുടരുകയാണ്. ഇത് അമേരിക്കക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം
യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം

ഇറാനെതിരെ എന്തിനാണ് യുദ്ധം ചെയ്യുന്നത് എന്ന ചോദ്യം അമേരിക്കയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി അമേരിക്ക അനാവശ്യമായി യുദ്ധം ചെയ്യുന്നു എന്ന വികാരവും ശക്തമാണ്. അതിനെല്ലാം പുറമെ സാമ്പത്തിക ഞെരുക്കം അമേരിക്കയില്‍ ശക്തമായി. സൈനികരുടെ കുടുംബങ്ങളും അതൃപ്തിയിലാണ്. യുദ്ധത്തിന് വേണ്ടി കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് അമേരിക്ക. പൊതുകടം വര്‍ധിച്ചു. കൂടാതെ രാഷ്ട്രീയ തിരിച്ചടികളുമുണ്ട്.

iran us china power change

പശ്ചിമേഷ്യയില്‍ എക്കാലത്തും അമേരിക്കയോടൊപ്പം നിന്നിരുന്ന രാജ്യങ്ങള്‍ മറ്റു പ്രതിരോധ സഖ്യം കണ്ടെത്തിയിരിക്കുന്നു. സൗദി, പാകിസ്താന്‍, തുര്‍ക്കി എന്നിവര്‍ സഖ്യമുണ്ടാക്കി. കൂടുതല്‍ രാജ്യങ്ങളെ ഈ കരാറിന്റെ ഭാഗമാക്കാനും ശ്രമം തുടങ്ങി. യുഎഇ ഇന്ത്യയുമായും പ്രതിരോധ കരാറുണ്ടാക്കി. അമേരിക്കയുടെ സുരക്ഷാ വാഗ്ദാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍
സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍

യുദ്ധം കാരണം വ്യാപാരം താളംതെറ്റിയിരിക്കുകയാണ് ജിസിസിയില്‍. സൗദിയും ഖത്തറും യുഎഇയുമെല്ലാം വരുമാനം കുത്തനെ കുറയുന്നു എന്ന ആശങ്കയിലാണ്. അതിന് പുറമെ എല്ലാ സയമവും ആക്രമണ ഭീതി നിലനില്‍ക്കുകയും ചെയ്യുന്നു. സുരക്ഷ നഷ്ടമായാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിക്കാതിരിക്കുകയും തൊഴില്‍ അവസരങ്ങള്‍ കുറയുകയും ചെയ്യുമെന്നതാണ് ജിസിസി രാജ്യങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.

അതേസമയം, ഏഷ്യാ പസഫിക് മേഖലയിലും അമേരിക്ക വലിയ തിരിച്ചടി നേരിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇറാനെ നേരിടാന്‍ വിന്യസിച്ച യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ സൈനികര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ച്ചയായ 9 മാസം ദൗത്യം തുടരുന്നതാണ് ഇതിന് കാരണം.

ഇവര്‍ക്ക് വിശ്രമം നല്‍കാന്‍ ഏഷ്യാ പസഫികില്‍ നിന്ന് യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ എന്ന യുദ്ധക്കപ്പലിനെ പിന്‍വലിച്ച് പശ്ചിമേഷ്യയിലേക്ക് അയച്ചു. ഇതോടെ ഏഷ്യാ പസഫിക് മേഖല ചൈനയുടെ കീഴിലാകുകയാണ്. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന താഡ് സംവിധാനത്തിന്റെ ഒരു ഭാഗം ഇറാന്‍ അതിര്‍ത്തിയിലേക്ക് മാറ്റി. സൈനികരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. അതിന് പുറമെയാണ് ജപ്പാന്‍ അതിര്‍ത്തിയില്‍ നിന്ന് യുദ്ധക്കപ്പലും മാറ്റിയത്.

ജപ്പാന്‍, തായ്‌വാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് അമേരിക്കയുടെ ഈ നീക്കം. ഇവര്‍ സ്വയം സൈനിക ശക്തി കൂട്ടാനുള്ള പദ്ധതിയിലാണിപ്പോള്‍. പ്രതിരോധ ചെലവ് കൂട്ടിയിരിക്കുകയാണ് മൂന്ന് രാജ്യങ്ങളും. അമേരിക്കന്‍ കപ്പല്‍ പിന്മാറിയതോടെ ചൈനീസ് വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ ഈ ജലമേഖലയില്‍ പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്കിടെ ആദ്യമാണിത്. കൂടാതെ ചൈനയുടെ തീരസേന തായ്‌വാന്റെ കിഴക്കന്‍ ജലമേഖലയിലും പ്രവേശിച്ചിരിക്കുകയാണ്. ഇറാന്‍ യുദ്ധം കാരണം ഈ മേഖലയിലും അമേരിക്കയുടെ സ്വാധീനം നഷ്ടമാകുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+