സൗദി അറേബ്യ 5100 കോടി നല്‍കുമോ? മറ്റൊരു പ്രധാന ഉപാധി കൂടി മുന്നോട്ടുവെച്ച് ഹൂതികള്‍- റിപോര്‍ട്ട്

സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ നടക്കുന്ന പരോക്ഷ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേണല്‍. രണ്ട് പ്രധാന ഉപാധികള്‍ ഹൂതികള്‍ സൗദിക്ക് മുമ്പില്‍ വെച്ചു എന്നാണ് റിപ്പോര്‍ട്ട്. 5100 കോടി ഡോളര്‍ കൈമാറണം, യമനിലെ ഔദ്യോഗിക ഭരണകൂടമായി തങ്ങളെ അംഗീകരിക്കണം എന്നിവയാണത്രെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഹൂതികളുടെ നിബന്ധന.

രണ്ട് ആവശ്യവും അംഗീകരിക്കല്‍ സൗദിയെ സംബന്ധിച്ച് പ്രതിസന്ധിയാകും. സൗദിയുടെ നീക്കങ്ങള്‍ കാരണം തങ്ങള്‍ക്ക് വന്ന നഷ്ടം നികത്താനാണത്രെ ഹൂതികള്‍ പണം ആവശ്യപ്പെടുന്നത്. സൗദി അറേബ്യ നിലവില്‍ ഹൂതികളെ യമന്റെ ഔദ്യോഗിക ഭരണകര്‍ത്താക്കളായി അംഗീകരിക്കുന്നില്ല. ഏദന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമിതിയെ ആണ് സൗദി അംഗീകരിക്കുന്നത്.

saudi arabia houthi conditions

യമനില്‍ വലിയൊരു ഭൂപ്രദേശം കൈവശം വെക്കുന്നത് ഹൂതികളാണ്. എന്നാല്‍ ഹൂതികള്‍ക്ക് സ്വാധീനമില്ലാത്ത പ്രദേശങ്ങളും യമനിലുണ്ട്. 2012 വരെ യമനില്‍ അലി അബ്ദുല്ല സ്വാലിഹ് എന്ന ഏകാധിപതിയാണ് ഭരിച്ചിരുന്നത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഇദ്ദേഹം സൗദിയിലേക്ക് പലായനം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ ചുമതലയേല്‍പ്പിച്ചാണ് ഇദ്ദേഹം രാജ്യംവിട്ടത്.

ഈ വേളയിലാണ് 2014ല്‍ ഹൂതികള്‍ സൈനിക മുന്നേറ്റം നടത്തിയതും തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതും. ഇതോടെ സംഘര്‍ഷം രൂക്ഷമായെങ്കിലും ഹൂതികള്‍ നിയന്ത്രണം മുറുക്കി. അതുവരെ യമനിലുണ്ടായിരുന്ന ഭരണകൂടം ഏദന്‍ നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കുമായി ചുരുങ്ങി. ഇവര്‍ക്ക് സ്വാധീനം കുറവാണ്. ഈ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടാത്ത മറ്റു സംഘങ്ങളും യമനില്‍ സജീവമാണ്.

ഹൂതികള്‍ ശക്തരായതോടെ മറ്റെല്ലാ സംഘങ്ങളും ചേര്‍ന്ന് സമിതി രൂപീകരിച്ച് യുദ്ധം ചെയ്യാന്‍ തീരുമനിച്ചു. എങ്കിലും ഈ സമിതിയില്‍ ഭിന്നത രൂക്ഷമാണ്. ഹൂതികളെ തുരത്തുക എന്ന കാര്യത്തില്‍ മാത്രമാണ് ഇവര്‍ക്ക് ഐക്യം. മറ്റു വിഷയങ്ങളിലെല്ലാം ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഏദനിലെ സര്‍ക്കാരിനെയാണ് സൗദി അംഗീകരിക്കുന്നത്. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ അയല്‍രാജ്യം നിയന്ത്രണത്തിലാക്കുന്നത് സൗദിയെയും ആശങ്കപ്പെടുത്തുന്നു.

പത്ത് വര്‍ഷത്തിലധികമായി സൗദി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് ഉപരോധം ചുമത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ആക്രമണങ്ങളും നടത്താറുണ്ട്. ഇതെല്ലാം വലിയ സാമ്പത്തിക നഷ്ടം തങ്ങള്‍ക്കുണ്ടാക്കി എന്നാണ് ഹൂതികളുടെ വാദം. പരിഹാരമായിട്ടാണ് 5100 കോടി ഡോളര്‍ ആവശ്യപ്പെടുന്നത്. ഹൂതികളുടെ രണ്ട് ആവശ്യങ്ങളും സൗദി അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. നിലവില്‍ ഏദനിലേക്ക് അടുക്കുകയാണ് ഹൂതികള്‍. സൗദി പിന്തുണയ്ക്കുന്ന സമിതിയുടെ ഭരണവും നഷ്ടപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ഹൂതികള്‍ സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. സൗദിയിലെ പല ഭാഗങ്ങളിലേക്കും ഹൂതികള്‍ ആക്രമണം തുടരുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma