Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; യുഎഇയില്‍ യുപി സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി

അബുദാബി: ഉത്തര്‍പ്രദേശ് സ്വദേശിയായ സ്ത്രീയെ യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയാക്കി. യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഷഹ്സാദി ഖാന്റെ ശിക്ഷയാണ് നടപ്പാക്കിയത്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയാ ഷഹ്‌സാദി ഖാന്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നുവെന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. ഫെബ്രുവരി 15 ഷെഹ്സാദി ഖാനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി വിദേശകാര്യ മന്ത്രി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഷഹ്‌സാദി ഖാന്റെ വധശിക്ഷയെക്കുറിച്ച് ഫെബ്രുവരി 28 ന് സര്‍ക്കാരില്‍ നിന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ പറഞ്ഞു. വധശിക്ഷ ഒഴിവാക്കാനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

UAE News

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും സംസ്‌കാരം മാര്‍ച്ച് 5 ന് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഹ്‌സാദി ഖാന്റെ പിതാവ് ഷബ്ബീര്‍ ഖാന്‍ തന്റെ മകളുടെ നിലവിലെ നിയമപരമായ നിലയും ക്ഷേമവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഷഹ്സാദി ഖാന്‍ തന്റെ സംരക്ഷണയിലായിരുന്ന ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അബുദാബിയിലെ അല്‍ വത്ബ ജയിലില്‍ ആയിരുന്നു ഷഹ്‌സാദി കഴിഞ്ഞിരുന്നത്. നിയമപരമായ വിസ നേടിയ ശേഷം തന്റെ മകള്‍ 2021 ഡിസംബറില്‍ ആണ് അബുദാബിയിലേക്ക് പോയത് എന്ന് ഷബ്ബിര്‍ ഖാന്റെ ഹര്‍ജിയില്‍ പറയുന്നു. 2022 ഓഗസ്റ്റില്‍ അവരുടെ തൊഴിലുടമ ഒരു മകനെ പ്രസവിച്ചു.

ഷഹ്‌സാദി ഖാന്‍ പരിചാരകയായി ജോലി ചെയ്തിരുന്നു. എന്നാല്‍ പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിച്ച ശേഷം 2022 ഡിസംബര്‍ 7 ന് കുഞ്ഞ് മരിച്ചു. 2023 ഡിസംബറില്‍ കുഞ്ഞിന്റെ കൊലപാതകം ഷഹ്‌സാദി ഖാന്‍ ഏറ്റുപറയുന്നതായി കാണിക്കുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തൊഴിലുടമയും കുടുംബവും നടത്തിയ പീഡനത്തിലൂടെ കുറ്റസമ്മതം നേടിയെടുത്തതാണെന്നാണ് പിതാവിന്റെ ഹര്‍ജിയിലെ അവകാശവാദം.

കുഞ്ഞിന്റെ മാതാപിതാക്കള്‍ പോസ്റ്റ്മോര്‍ട്ടത്തിന് സമ്മതം നിഷേധിച്ചുവെന്നും മരണത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം ഒഴിവാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ എംബസി തന്റെ മകള്‍ക്ക് നിയമോപദേശം നല്‍കിയെങ്കിലും, കൊലപാതകം സമ്മതിച്ച് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും മതിയായ പ്രാതിനിധ്യം നിഷേധിച്ചതായും അേേദ്ദഹം ആരോപിച്ചു.

2023 സെപ്റ്റംബറില്‍ ഷഹ്‌സാദി ഖാന്റെ അപ്പീല്‍ തള്ളുകയും 2024 ഫെബ്രുവരി 28 ന് വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഷബ്ബീര്‍ ഖാന്‍ 2024 മെയ് മാസത്തില്‍ ഒരു പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിനിടെ 2025 ഫെബ്രുവരി 14 ന്, മകളില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇതിനിടെയാണ് വധശിക്ഷ ആസന്നമായി എന്ന കാര്യം പിതാവ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+