Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’- അടുത്തമാസം മുതൽ ബർഷ പോണ്ട് പാർക്കിൽ, ഈ വർഷം തന്നെ കൂടുതൽ ഇടങ്ങളിലേക്ക്

ഓഫിസിന്റെ നാല് ചുവരുകൾക്കുള്ളിലെ പിരിമുറുക്കം ഒഴിവാക്കി പ്രകൃതിയോട് ചേർന്നിരുന്ന് ശാന്തമായി ജോലി ചെയ്യാൻ അവസരമൊരുങ്ങുകയാണ് ദുബൈയിൽ. അതെ, ദുബൈയിൽ ഇനി പാർക്കിലിരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് 'വർക്ക് ഫ്രം പാർക്ക്’ എന്ന പേരിൽ ഈ സംവിധാനം അവതരിപ്പിക്കുന്നത്. അടുത്തമാസം മുതൽ അൽ ബർഷ പോണ്ട് പാർക്കിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കും.

ഈ വർഷം തന്നെ കൂടുതൽ പാർക്കുകളിൽ വർക്ക് സ്റ്റേഷനുകൾ തയ്യാറാക്കാനും ആലോചനയുണ്ട്. 'വർക്ക് ഫ്രം ഹോം’, 'വർക്ക് ഫ്രം എനിവെയർ’ തുടങ്ങിയ പദങ്ങൾ ​കോവിഡ് കാലം മുതൽ എല്ലാവർക്കും സുപരിചിതമാണ്. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ എവിടെയിരുന്നും ജോലികൾ ചെയ്തുതീർക്കാമെന്ന് ലോകത്തെ പഠിപ്പിച്ചത് കോവിഡ് ദിനങ്ങളാണ്. ഇത് നോർമൽ ആയതോടെയാണ് ദുബൈയിലെ പൊതുപാർക്കുകളിലും ഇതിനായി സൗകര്യമൊരുക്കാൻ ദുബൈ മുനിസിപ്പാലിറ്റി തീരുമാനിച്ചത്.

dubai-work-from-park-1

വിവിധ പാർക്കുകളിൽ ഇതിനാവശ്യമായ സൗകര്യം ഒരുക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി അമാന, ലെറ്റ്സ് വർക്ക് തുടങ്ങിയ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. റിമോട്ട്-ഹൈബ്രിഡ് വർക്കുകൾ ദുബൈയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ദുബൈയിലെ ഹോട്ടലുകൾ 'വർക്ക് ഫ്രം ഹോട്ടൽ’ സംവിധാനം ആരംഭിക്കുകയും ഹൈ-സ്പീഡ് വൈ-ഫൈ, മീറ്റിങ് സ്​പേയ്സുകൾ എന്നിവ ഉൾപ്പെട്ട 'വർക്കേഷൻ’ പാക്കേജുകൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രീലാൻസുകാർക്കും ​ചെറുകിട-ഇടത്തരം സംരംഭകർക്കുമൊക്കെ 'വർക്ക് ഫ്രം പാർക്ക്’ പ്രയോജനകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അൽ ബർഷ പോണ്ട് പാർക്കിലെ 'വർക്ക് ഫ്രം പാർക്ക്’ സംവിധാനം ഒരുക്കുന്നത് അമാന ഗ്രൂപ്പാണ്. ഡെസ്കുകൾ, ഇവൻറ് സ്പേസുകൾ, പോഡ്കാസ്റ്റ് സ്റ്റുഡിയോകൾ തുടങ്ങിയ സംവിധാനങ്ങളുടെ ശ​ൃംഖലയിലേക്ക് ആക്സസ് ഉറപ്പാക്കുകയാണ് ലെറ്റ്സ് വർക്ക് പ്ലാറ്റ്ഫോം ചെയ്യുന്നത്. 'പരമ്പരാഗത ഓഫിസ് സങ്കൽപങ്ങ​ളെ പഴങ്കഥയാക്കുന്ന സംവിധാനമാണ് ദു​ബൈ മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്. യുഎഇയുടെ തൊഴിൽ സംസ്കാരത്തെ തന്നെ മാറ്റി മറിക്കുന്ന നിർണായക ചുവടുവെപ്പാണിത്’- ലെറ്റ്സ് വർക്ക് സഹ-സ്ഥാപകൻ ഒമർ അൽ മെഹിരി പറഞ്ഞു.

2024 ജൂണിൽ ദ​ുബൈയിലെ ബുർജുമാൻ മെട്രോ സ്റ്റേഷനിൽ ഇരുന്ന് ആളുകൾക്ക് ജോലി ചെയ്യാനുള്ള സംവിധാനം തുടങ്ങിയിരുന്നു. ജോലി ചെയ്യാൻ ഒരു മികച്ച സ്ഥലം അന്വേഷിക്കുന്നവർക്കായി നടപ്പാക്കിയ ഈ സംവിധാനം 'WO-RK' എന്നാണ് അറിയപ്പെടുന്നത്. പ്രതിദിനം 35 ദിർഹം (ഏകദേശം 886 രൂപ) നൽകിയാൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഇവിടെ സുഖമായിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) ഒരുക്കിയത്.

പ്രതിമാസം 200 ദിർഹം(ഏകദേശം 5063 രൂപ) നൽകിയാൽ ഇവിടെ പാർട്ട് ടൈം മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. കൂടാതെ 650 ദിർഹം(ഏകദേശം 16,456 രൂപ) നൽകിയാൽ സമയപരിധിയില്ലാതെ മുഴുവൻ സമയവും ഇരുന്നു ജോലി ചെയ്യാനും സാധിക്കും. വെള്ളവും കാപ്പിയുമെല്ലാം ലഭിക്കുന്ന പാൻട്രി സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. നൂറുപേർക്ക് ഒരേ സമയം ഇരുന്ന് ജോലി ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ ഇടം സജ്ജീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+