Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ഐശ്വര്യ റായ് കാനില്‍; ഇത് ഓപ്പറേഷന്‍ സിന്ദൂറിനുള്ള ആദരമെന്ന് മാധ്യമങ്ങള്‍

പാരീസ്: തീവ്രവാദത്തിനെതിരെ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ശക്തമായ സന്ദേശമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടി. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദത്തോടുള്ള മറുപടി എന്നതിനൊപ്പം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു അത്.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതിലൂടെ ഇന്ത്യന്‍ സ്ത്രീകള്‍ നെറ്റിയില്‍ അണിയുന്ന സിന്ദൂരത്തിന്റെ പ്രസക്തിയും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചു നീക്കിയവര്‍ക്കുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ഇപ്പോഴും ഓപ്പറേഷന്‍ സിന്ദൂര്‍ സൃഷ്ടിച്ച പ്രതിഫലനങ്ങള്‍ അടങ്ങിയിട്ടില്ല.

Aishwarya Rai

ഇപ്പോഴിതാ 78 മത് കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പെറ്റില്‍ അതീവ സുന്ദരിയായി എത്തിയ ഐശ്വര്യ റായിയുടെ നെറ്റിയിലെ സിന്ദൂരവും രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ഐശ്വര്യ സിന്ദൂരം അണിഞ്ഞതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐശ്വര്യ റായ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

ഐവറി നിറത്തിലുള്ള സാരിയും വജ്രാഭരണങ്ങളും ധരിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലാണ് ഐശ്വര്യ റായ് ഇക്കുറി വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്. രാജകീയ പ്രൗഡിയോടെ എത്തിയ ഐശ്വര്യയെ 'ക്വീന്‍ ഓഫ് കാന്‍സ്' എന്നാണ് സമൂഹ മാധ്യമങ്ങളില്‍ നെറ്റിസണ്‍സ് വിശേഷിപ്പിക്കുന്നത്.

സാധാരണ മുന്‍ വര്‍ഷങ്ങളില്‍ കാന്‍ ചലച്ചിത്ര മേളയില്‍ എത്തുന്ന ഐശ്വര്യ റായിയുടെ വസ്ത്രങ്ങളാണ് എപ്പോഴും ചര്‍ച്ചാ വിഷയം ആകാറുള്ളത്. എന്നാല്‍ ഇക്കുറി ചലച്ചിത്ര മേളയ്ക്ക് എത്തിയവരുടെയും ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ ഐശ്വര്യ നെറ്റിയില്‍ അണിഞ്ഞ സിന്ദൂരത്തിലായിരുന്നു. ഒരു രാജ്യാന്തര വേദിയില്‍ ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള ആദരവ് എന്ന നിലയിലാണ് ഐശ്വര്യ സിന്ദൂരമണിഞ്ഞ് എത്തിയതെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷണം പങ്കുവയ്ക്കുന്നത്.

Take a Poll

പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഐശ്വര്യയുടെ കാന്‍ ലുക്ക് ഡിസൈന്‍ ചെയ്തത്. കൈ കൊണ്ട് നെയ്ത കദ്വ ബനാറസി കൈത്തറി സാരിയാണ് ഐശ്വര്യ അണിഞ്ഞത്. ചുവന്ന നിറത്തിലുള്ള ആഭരണങ്ങളാണ് സാരിക്ക് രാജകീയ പ്രൗഡി നല്‍കുന്നത്.

18 കാരറ്റ് സ്വര്‍ണത്തില്‍ മൊസാംബിക് രത്‌നങ്ങളും അണ്‍കട്ട് വജ്രങ്ങളും പതിപ്പിച്ച മാലയാണ് ഐശ്വര്യ ധരിച്ചിരുന്നത്. നെറ്റിയില്‍ പൊട്ടു തൊടാതെ സിന്ദൂരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിലുള്ള മേക്കപ്പും ശ്രദ്ധ നേടി.

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടാനും ഇന്ത്യ 33 രാജ്യങ്ങളിലേക്ക് കേന്ദ്ര പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കാന്‍ ചലച്ചിത്രമേളയില്‍ ഐശ്വര്യ സ്വന്തം നിലയില്‍ ഇന്ത്യയുടെ അംബാസിഡറായി മാറിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പലരും പ്രതികരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവദാസ് എന്ന സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഐശ്വര്യയുടെ വേഷം. ഓപ്പറേഷന്‍ സിന്ദൂര്‍ മാത്രമല്ല, നെറ്റിയില്‍ സിന്ദൂരം അണിഞ്ഞതിന് ഐശ്വര്യയ്ക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനും ഏറെക്കാലമായി വിവാഹ മോചനത്തിന്റെ വക്കിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു നെറ്റിയിലെ സിന്ദൂരം.

കാനിലെ ഐശ്വര്യയുടെ ഔട്ട്ഫിറ്റിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെയും ഇന്ത്യന്‍ വേരുകളെ മറക്കാത്ത ഐശ്വരയുടെ നിലപാടിനെയും ആരാധകര്‍ പ്രശംസിക്കുന്നു. കാന്‍സിലെ ഇന്ത്യയുടെ സ്ഥിരം മുഖമാണ് ഐശ്വര്യ റായ്. 2002-ലാണ് കാന്‍ ചലച്ചിത്ര മേളയില്‍ ഐശ്വര്യ റായ് ആദ്യമായെത്തിയത്. മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ കാനില്‍ എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+