കുറ്റാലത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 പേർ മരിച്ചു, 5 പേരെ കാണാതായി, തിരച്ചൽ തുടരുന്നു
തെങ്കാശി: കുറ്റാലത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. പെട്ടെന്ന് വെള്ളത്തിൻറെ അളവ് കൂടിയതാണ് അപകടത്തിന് കാരണം. പത്തോളം പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. സേലം പൻറൊട്ടി സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്.
കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് തടസ്സമില്ലാത്തതിനാൽ നല്ല തിരക്കുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ കുറ്റാലം ഭാഗത്ത് ചെറിയ തോതിൽ മഴ പെയ്യുന്നുമുണ്ടായിരുന്നു. 5 മണിയോടെ ശക്തമായ വെള്ളപ്പാച്ചിലുണ്ടാവുകയും കുളിച്ചുകൊണ്ടു നിന്ന 5 പേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. 5 പേരിൽ 3 പേരും പുരുഷൻമാർ ആയിരുന്നു..

കൂടുതൽ ആളുകൾ ഒഴുക്കിൽപ്പെട്ടെന്ന സംശയത്തിൽ രാത്രി വൈകിയും പോലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നുണ്ട്. ഒഴുക്കിൽപ്പെട്ട് മരിച്ചവരിൽ ഒരാളുടെ മൃതദേഹം കുറ്റാലം ക്ഷേത്രത്തിനു സമീപത്തു നിന്നും ഒരാളുടേത് പാലത്തിനു സമീപത്തു നിന്നുമാണ് ലഭിച്ചത്.
കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍
അപകടത്തിൽ സഞ്ചാരികൾക്ക് ദാരുണാന്ത്യം സംഭവിച്ചതോടെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവടങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ഇനിയും വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നൽകാൻ സർക്കാരിന് കളക്ടർ ശുപാർശ നൽകി.












Click it and Unblock the Notifications