ഓടുന്ന ബസില്‍ പീഡന ശ്രമം : പെണ്‍കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി
ജംഷെദ്പൂര്‍: ഓടുന്ന ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം. പീഡന ശ്രമത്തെ തുടര്‍ന്ന് മൂന്ന് ചെപണ്‍കുട്ടികള്‍ ബസില്‍ നിന്നും ചാടി രക്ഷപെട്ടു. ശനിയാഴ്ച ഛാര്‍ഗഡിലെ ജംഷദ്പൂരിലെ സക്ചി പ്രദേശത്താണ് സംഭവം.
ഇവര്‍ മൂവരും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നവഴി ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ കുട്ടികളെ കടന്നു പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു വത്രെ..

സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ ബഹളം വയ്ക്കുകയും ഡ്രൈവറോടും കണ്ടക്ടറോടും കുട്ടികള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവത്രെ . എന്നാല്‍ ഇവര്‍ ബസ് നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നും രക്ഷപെടാനായി കുട്ടികള്‍ ഓടുന്ന ബസില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ഇതില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്ക് പറ്റി. കുട്ടിസമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്
സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയയാള്‍ ഡ്രൈവറുടെ സുഹൃത്തായതിനാലാണ് ഡ്രൈവര്‍ ബസ് നിര്‍ത്താതിരുന്നതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications