ഡല്‍ഹിയിലെ നമ്പര്‍ പ്ലേറ്റില്‍ SEX ; നാണക്കേട് കാരണം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് യുവതി, സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റവും നമ്പര്‍ പ്ലെയിറ്റിലെ അലങ്കാര പണികളും രാജ്യമൊട്ടാകെ നിയമവിരുദ്ധ പ്രവര്‍ത്തനമായാണ് കണക്കാക്കുന്നത്. എന്നാല്‍ അടുത്തിടെയായി ഡല്‍ഹി ആര്‍ടിഒ നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്. രണ്ട് അക്ഷരത്തിന്റെ പേരിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഈ പ്രതിസന്ധി നേരിടുന്നത്. E, X എന്നീ രണ്ട് അക്ഷരങ്ങളാണ് ഡല്‍ഹിയിലെ ഇരുചക്രവാഹനം വാങ്ങുന്ന യാത്രക്കാരെ തലവേദനയാക്കുന്നത്. വാഹനം എടുക്കുമ്പോള്‍ തന്നെ 'SEX' എന്ന നമ്പര്‍ പ്ലേറ്റില്‍ എഴുതേണ്ടി വന്നിരിക്കുകയാണ് ഇവര്‍ക്ക്.
സ്‌കൂട്ടര്‍ രജിസ്‌ട്രേഷന് മാത്രമാണ് ഈ പ്രശ്‌നം. നമ്പര്‍ പ്ലേറ്റില്‍ സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. ഉദാഹരണത്തിന് ഒരു വാഹനത്തിന്റെ നമ്പര്‍ DL 2 CAD 1234 എന്നാണെങ്കില്‍ DL സൂചിപ്പിക്കുന്നത് ഡല്‍ഹി, 2 കിഴക്കന്‍ ജില്ല, C Zഎന്നാല്‍ കാര്‍, S ഇരുചത്ര വാഹനം, AD നമ്പര്‍ സീരീസ് എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്. നിലവിലെ പ്രശ്‌നം ഈ CADയുടെ സ്ഥാനത്ത് SEX എന്ന് വരുന്നതാണ്. ഇങ്ങനെ വാഹനം തിരിച്ചറിയുന്നതിനായി S എന്ന അക്ഷരം കൂടി നല്‍കുമ്പോഴാണ് ഈ പ്രശനം.

നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ നമ്പര്‍ പ്ലേറ്റില്‍ ഇത് പതിവാകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. SEX എന്നാണ് നമ്പര്‍ പ്ലേറ്റില്‍ എഴുതിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് അവളുടെ അച്ഛന്‍ ദീപാവലിക്ക് സമ്മാനമായി നല്‍കിയതയായിരുന്നു ഈ സ്‌കൂട്ടര്‍. അതെടുത്ത് പുറത്ത് പോകാന്‍ നാണക്കേടാണെന്നാണ് പെണ്‍ കുട്ടി പറയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ആര്‍ടിഒയെ സമീപിച്ചെങ്കിലും ഒന്നും ചെയ്യാനായില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം വാഹനമെടുത്ത ഡീലര്‍ഷിപ്പില്‍ അറിയിച്ചെങ്കിലും അവരില്‍ നിന്ന് പരുക്കന്‍ പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുകയാണെന്നുമാണ് ആളുകളുടെ പരാതി. സ്‌കൂട്ടര്‍ ഒഴികെയുള്ള വാഹനങ്ങളില്‍ ഈ പ്രശ്നമില്ലാത്തതിനാല്‍ മറ്റ് നടപടികള്‍ക്കുള്ള സാധ്യതയും നിലവില്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. പരിഹാസവും സഹിച്ച് ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് സ്‌കൂട്ടറില്‍ സഞ്ചിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications