Get Updates
Get notified of breaking news, exclusive insights, and must-see stories!

ആധാറില്ലാതെ ഇനി ജയിലിലേക്കു വരേണ്ടെന്ന്!! നിബന്ധനകള്‍ ഇനിയുമുണ്ട്... കാരണം ഇതാണ്

സന്ദര്‍ശകര്‍ തടവുകാരോട് രാഷ്ട്രീയം സംസാരിക്കാനും പാടില്ലെന്ന് നിര്‍ദേശം

കൊച്ചി: ഇന്ത്യയില്‍ ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പോവുമ്പോള്‍ ഇനി ആധാര്‍ കാര്‍ഡ് കൈവശം കരുതണം. ആധാര്‍ ഇല്ലാത്തവരെ ഒരു കാരണവശാലും തടവുകാരെ കാണാന്‍ അനുവദിക്കേണ്ടെന്ന ഉത്തരവ് പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 17നു പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ച് സംസ്ഥാന ജയില്‍ എഡിജിപി പി ആര്‍ ശ്രീലേഖ ജയില്‍ സൂപ്രണ്ടുമാര്‍ക്കു സര്‍ക്കുലര്‍ അയച്ചു. പത്തു ദിവസത്തിനകം ഇതു കര്‍ശനമായി നടപ്പാക്കും.

1

ഇതു കൂടാതെ മറ്റു ചില നിബന്ധകള്‍ കൂടി നിയമത്തിലുണ്ട്. ജയിലില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കാണാനെത്താന്‍ സാധ്യതയുള്ളവരെക്കുറിച്ച് തടവുകാരന്‍ വ്യക്തമാക്കുകയും അവരുമായുള്ള ബന്ധത്തെക്കുറിച്ച് അറിയിക്കുകയും വേണം. ഇത് അനുസരിച്ചു മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ.

2

ജയിലിലെത്തുന്ന സന്ദര്‍ശകര്‍ കുടുംബപരവും വ്യക്തിപരവുമായ കാര്യങ്ങള്‍ മാത്രമേ തടവുകാരനോട് സംസാരിക്കാനും പാടുള്ളൂ. രാഷ്ട്രീയം, മറ്റു തടവുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെക്കുറിച്ച് തടവുകാരന്‍ സന്ദര്‍ശകരോട് പറയരുത്. ഒരു സമയത്ത് മൂന്നിലധികം സന്ദര്‍ശകരെയും അനുവദിക്കില്ല. തീവ്രവാദ ബന്ധമുള്ളവര്‍ തടവുകാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനമെടുക്കാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+