കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ഇനി ബാങ്കുകള്‍ വഴിയും ലഭിക്കും, അപ്‌ഡേറ്റും ചെയ്യാം

സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ്,അപ്‌ഡേറ്റ് എന്നിവ ചെയ്യാം

  • By Anoopa
Google Oneindia Malayalam News

ദില്ലി: ആധാര്‍ ഇനി ബാങ്കുകള്‍ വഴിയും ലഭിക്കും. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ആധാര്‍ നല്‍കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യാം. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ ബാങ്ക് ആധാര്‍ നല്‍കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണം. ഡിസംബര്‍ 31 നു മുന്‍പ് ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഡിസംബര്‍ 31 നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ആകും. നിലവിലുള്ള നിയമത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടിവരരുതെന്നാണ് ആഗ്രഹമെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷന്‍ പാണ്ഡേ പറഞ്ഞു.

aadhar

ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പല ബാങ്കുകളും ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കളില്‍ ചിലര്‍ക്ക് ആധാര്‍ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനും പുറമേ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാറിലെ വിവരങ്ങളും തമ്മില്‍ യോജിക്കാത്തതും ആയിരുന്നു ഇതേ തുടര്‍ന്നാണ് ബാങ്കുകളിലൂടെ ആധാര്‍ നല്‍കാനും അപ്‌ഡേറ്റ് ചെയ്യാനുമുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നത്.

English summary
All banks to facilitate Aadhaar enrolment, update facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X