നെറ്റ് ന്യൂട്രാലിറ്റി: അമേരിക്ക ഇന്ത്യയില്‍ നിന്ന് പഠിക്കുന്നു!!!
ദില്ലി: ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് ഇന്ത്യന്‍ മോഡലുമായി അമേരിക്ക. രാജ്യത്ത് എല്ലാവര്ക്കും വിവേചനമിവ്വാതെ ഇന്‍ര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ഇന്ത്യയില്‍ ട്രായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളാണ് അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് സ്വീകരിക്കുന്നത്.
അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് ചെയര്മാന് ടോം വീലേഴ്സിന്റെ ഓഫീസ് ട്രായി ചെയര്മാന് രാം സേവക് ശര്‍മ്മയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ചര്‍ച്ചകളില്‍ എഫ്സിസിയുടെ നയം നടപ്പിലാക്കാന്‍ അമേരിക്കന്‍ കോര്‍ട്ട് ഓഫ് അപ്പീലിന്റെ അനുമതി ലഭിച്ചെന്നും കത്തില്‍ അമേരിക്ക ഇന്ത്യയെ അറിയിക്കുന്നു.

രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പലതരത്തിലുള്ള നിരക്ക് സമ്പ്രദായം എടുത്തുമാറ്റി ഉപയോക്താക്കള്‍ക്ക് ഒരേ നിരക്കില്‍ ഇന്‍ര്‍നെറ്റ് ലഭ്യമാകുന്ന സംവിധാനം നടപ്പിലാക്കാനാണ് രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ക്ക് ട്രായി നല്കിയ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരക്ക് ഏകീകരിക്കാനുള്ള നയം തന്നെയാണ് അമേരിക്കയിലും നടപ്പിലാക്കുന്നത്. ഏതെങ്കിലും ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതും അധികമായി നല്‍കുന്നതും എഫ്സിസി കര്‍ശനമായി വിലക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ എയര്‍ടെല്‍ കൊണ്ടുന്ന സീറോ റേറ്റിംഗ് പ്ലാറ്റ്ഫോമാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്. ഓര്ഗ്ഗും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പേരുമാറ്റി രംഗത്തിറക്കിയ ഫ്രീ ബേസിക്സും ഇന്ത്യയില്‍ വിലപ്പോവില്ലെന്ന് മനസ്സിലാക്കിയ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് പദ്ധതി ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
-
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications