കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി: അമേരിക്ക ഇന്ത്യയില്‍ നിന്ന് പഠിക്കുന്നു!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് ഇന്ത്യന്‍ മോഡലുമായി അമേരിക്ക. രാജ്യത്ത് എല്ലാവര്‍ക്കും വിവേചനമിവ്വാതെ ഇന്‍ര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ഇന്ത്യയില്‍ ട്രായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളാണ് അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ സ്വീകരിക്കുന്നത്.

അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ ടോം വീലേഴ്‌സിന്റെ ഓഫീസ് ട്രായി ചെയര്‍മാന്‍ രാം സേവക് ശര്‍മ്മയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ചര്‍ച്ചകളില്‍ എഫ്‌സിസിയുടെ നയം നടപ്പിലാക്കാന്‍ അമേരിക്കന്‍ കോര്‍ട്ട് ഓഫ് അപ്പീലിന്റെ അനുമതി ലഭിച്ചെന്നും കത്തില്‍ അമേരിക്ക ഇന്ത്യയെ അറിയിക്കുന്നു.

net-neutrality

രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പലതരത്തിലുള്ള നിരക്ക് സമ്പ്രദായം എടുത്തുമാറ്റി ഉപയോക്താക്കള്‍ക്ക് ഒരേ നിരക്കില്‍ ഇന്‍ര്‍നെറ്റ് ലഭ്യമാകുന്ന സംവിധാനം നടപ്പിലാക്കാനാണ് രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ക്ക് ട്രായി നല്‍കിയ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരക്ക് ഏകീകരിക്കാനുള്ള നയം തന്നെയാണ് അമേരിക്കയിലും നടപ്പിലാക്കുന്നത്. ഏതെങ്കിലും ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതും അധികമായി നല്‍കുന്നതും എഫ്‌സിസി കര്‍ശനമായി വിലക്കിയിട്ടുണ്ട്.

വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ഇടുന്ന സ്ത്രീകള്‍ ജാഗ്രതൈ!!!വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ഇടുന്ന സ്ത്രീകള്‍ ജാഗ്രതൈ!!!

ഇന്ത്യയില്‍ എയര്‍ടെല്‍ കൊണ്ടുന്ന സീറോ റേറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്. ഓര്‍ഗ്ഗും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പേരുമാറ്റി രംഗത്തിറക്കിയ ഫ്രീ ബേസിക്‌സും ഇന്ത്യയില്‍ വിലപ്പോവില്ലെന്ന് മനസ്സിലാക്കിയ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് പദ്ധതി ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

English summary
American federal communications commission adopts TRAI's pattern of net neutrality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X