• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷാരൂഖ് ഖാനെ തൊട്ട അര്‍ണബ് ഗോസ്വാമി 'കൈപൊള്ളി'; രാജ്യദ്രോഹിയും ദല്ലാളും, ട്വിറ്ററില്‍ ട്രെന്‍ഡിങ്

ദില്ലി: റിപ്പബ്ലിക് ടിവി ചാനല്‍ മേധാവിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമി നേതൃത്വം നല്‍കുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമാണെന്ന വിമര്‍ശനം മുമ്പ് നിരവധി തവണ ഉയര്‍ന്നു വന്നിട്ടുണ്ട്. ചര്‍ച്ചകള്‍ക്കിടിയില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരും നിരവധിയാണ്. തന്‍റെ വാദഗതികള്‍ക്കൊപ്പം നില്‍ക്കാത്തവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയോ അല്ലെങ്കില്‍ അധിക്ഷേപിക്കുന്നതുമാണ് അര്‍ണബിന്‍റെ ഒരു പൊതുവായ രീതി. എതിര്‍ അഭിപ്രായം ഉന്നയിക്കുന്നവരേയും മുസ്ലിം നാമധാരികളേയും അദ്ദേഹം യാതൊരു കാരണവുമില്ലാതെ രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ അര്‍ണബിന് നേര്‍ക്ക് തന്നെയാണ് രാജ്യദ്രോഹി വിളി ഉയര്‍ന്നിരുന്നതാണെന്നാണ് ശ്രദ്ധേയം.

ഷാരൂഖ് ഖാന്‍റെ ആരാധകര്‍

ഷാരൂഖ് ഖാന്‍റെ ആരാധകര്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ ആരാധകരാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അര്‍ണബ് പലര്‍ക്കുമെതിരായി പ്രയോഗിച്ചിട്ടുള്ള രാജ്യദ്രോഹി പരാമര്‍ശം അദ്ദേഹത്തിനെതിരെ തന്നെ ഷാരൂഖിന്‍റെ ആരാധകര്‍ പ്രയോഗിച്ചിരിക്കുകയാണ്. ‘രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരൻ അർണബ്​' എന്ന ഹാഷ്​ടാഗാണ് ട്വിറ്ററിൽ ഇപ്പോള്‍ ട്രെൻഡിങ്ങായിരിക്കുന്നത്.

ദേശസ്നേഹം

ദേശസ്നേഹം

അടുത്തിടെ റിപ്പബ്ലിക് ടിവിയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഷാരൂഖിന്‍രെ ദേശസ്നേഹം സംബന്ധിച്ച് അര്‍ണബ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ അനുഭാവിയായ ടോണി ആശായിയുമായി ഷാരൂഖിന് ബിസിനസ് ബന്ധമുണ്ടെന്നുമായിരുന്നു അര്‍ണബിന്‍റെ ആരോപണം.

യഥാര്‍ത്ഥ പേര്

യഥാര്‍ത്ഥ പേര്

ടോണി ആശായിയുടെ യഥാര്‍ത്ഥ പേര് അസീസ് ആശായി എന്നാണെന്നും അര്‍ണബ് പറഞ്ഞിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇയാളുമായുള്ള ഷാരൂഖ് ഖാന്‍റെ ബിസിനസ് ഇടപാടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതെല്ലാം അസത്യമാണെന്നും ഇയാളുമായി ഇടപാടില്ലെങ്കില്‍ അക്കാര്യം നിഷേധിച്ച് ഷാരൂഖ് ഖാന്‍ പ്രസ്താവന ഇറക്കണമെന്നുമായിരുന്നു അര്‍ണബിന്‍റെ ആവശ്യം.

‘ദേശ​ദ്രോഹി, ദല്ലാ, അർണബ്​’

‘ദേശ​ദ്രോഹി, ദല്ലാ, അർണബ്​’

എന്നാല്‍ ഇതോടെ അര്‍ണബിനെതിരെ വിമര്‍ശനവുമായി ഷാരൂഖ് ഖാന്‍റെ ആരാധകര്‍ രംഗത്ത് എത്തുകയായിരുന്നു. തങ്ങളുടെ പ്രിയതാരത്തെ അപമാനിച്ചതില്‍ പ്രകോപിതരായ ആരാധകര്‍ അര്‍ണബിനെ രാജ്യദ്രോഹിയും കൂട്ടിക്കൊടുപ്പുകാരനുമായി ട്വിറ്ററില്‍ പ്രഖ്യാപിക്കുകയായിരുന്നു. ‘ദേശ​ദ്രോഹി, ദല്ലാ, അർണബ്​' എന്ന ഹിന്ദിയിലുള്ള ഹാഷ്​ടാഗ്​ നിരവധി പേരാണ്​ പങ്കുവെച്ചിരിക്കുന്നത്​.

ഒരു വീഡിയോയും

ഒരു വീഡിയോയും

വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ണബ് ഗോസ്വാമിയും ഷാരൂഖ് ഖാനും പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ അര്‍ണബിന് കുറിക്ക്​ കൊള്ളുന്ന മറുപടി ഷാരൂഖ്​ നൽകുന്ന വിഡിയോയും പലരും പങ്കുവെക്കുന്നു​. കൂടാതെ കരണ്‍ ജോഹറുമൊത്തുള്ളു ഒരു ടിവി പരിപാടിയില്‍ അര്‍ണബിനെ ഷാരൂഖ് ഖാന്‍ പരിഹാസ രൂപേണ അനുകരിക്കുന്ന ഒരു വീഡിയോയും ട്വിറ്ററില്‍ ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

ഇസ്​ലാമോഫോബിയ

ഇസ്​ലാമോഫോബിയ

ഇന്ത്യയില്‍ ഇസ്​ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതിനായി അര്‍ണബ് തന്‍റെ ചാനലിനെ ഉപയോഗിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ പലരും ഉയര്‍ത്തിയിരുന്നു. വർഗീയവിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പൈധോണി പൊലീസ്​ കഴിഞ്ഞമാസം അർണബിനെതിരെ​​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്...

കേസ്

കേസ്

ഏപ്രില്‍ 14 ബാന്ദ്ര റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ അടുത്തുള്ള മുസ്ലിം പള്ളിയുമായി ചേര്‍ത്ത് റിപ്പബ്ലിക് ടിവി വാജ്യവാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു അര്‍ണബിനെതിരെ കേസ് എടുത്തത്. റാസ എജുക്കേഷൻ വെൽഫയർ സൊസൈറ്റി സെക്രട്ടറി ഇർഫാൻ അബൂബക്കർ ശൈഖാണ്​ പരാതി നൽകിയത്​​.

സോണിയ സംഭവം

സോണിയ സംഭവം

ഇതിന് പുറമെ മാഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തില്‍ റായ്​പൂര്‍ സിവില്‍ ലൈന്‍സ് പൊലീസും അർണബിനെതിരെ കേസെടുത്തിരുന്നു. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ്. സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവരായിരുന്നു അര്‍ണബ് ഗോസ്വാമിക്കെതിരെ പരാതി നല്‍കിയത്യ

സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി: ബിജെപിയെ പൂട്ടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്,27 ന് നടക്കുന്നത്

English summary
Arnab goswami faces huge criticism in social media for questioning Shah Rukh Khan's patriotism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X