ആശ വർക്കർമാർ നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ആശാ വർക്കർമാർ നടത്തുന്ന സമരം ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് എംപിമാർ. വിഷയത്തില്‍ കേന്ദ്ര സർക്കാറിന്റെ ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 'വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ആശ വർക്കർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കമാര്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി കേന്ദ്രസർക്കാർ ഇടപെടണം' രാഹുല്‍ ഗാന്ധി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി വിഷയത്തില്‍ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
കെ സി വേണുഗോപാല്‍, ശശി തരൂര്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരും വിഷയം ലോക്സഭയില്‍ ഉന്നയിച്ചു. ആശ വർക്കർമാർക്ക് പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കുകയും വിരമിക്കൽ ആനുകൂല്യങ്ങള്‍ നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മുൻനിര പോരാളികളാണ് ആശാവർക്കർമാർ. സമാനതകളില്ലാത്ത സേവനമാണ് അവർ സമൂഹത്തിനായി ചെയ്യുന്നത്. 2005-ൽ യുപിഎ അവതരിപ്പിച്ച ഈ പദ്ധതി ഇപ്പോൾ രണ്ട് പതിറ്റാണ്ട് തികയുകയാണ്.' കെസി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ ആശാ വർക്കർമാർ കേരള സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധത്തിലാണ്. അവർ അർഹിക്കുന്ന സേവന വേതന വ്യവസ്ഥകൾക്ക് വേണ്ടിയാണ് തെരുവിലെ ഈ സമരം. അതേസമയം സംസ്ഥാന സർക്കാർ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു. ആരാണ് അവരെ സഹായിക്കേണ്ടത്? തെലങ്കാന, കർണാടക പോലുള്ള ചില സംസ്ഥാനങ്ങൾ പരമാവധി വേതനം അവർക്ക് നൽകുന്നത് നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്.
ശമ്പളമില്ലാതെ ആരാണ് ജോലി ചെയ്യുക?പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കണം. കേന്ദ്രം ഇടപെട്ട് ചർച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കണം. അവർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും നൽകണം- കെസി വേണുഗോപാല്‍ പറഞ്ഞു.
മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വർധിപ്പിക്കുന്നതിലും പോഷകാഹാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം വളർത്തുന്നതിലും ആശാ പ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി വിഷം അവതരിപ്പിച്ചുകൊണ്ട് ശശി തരൂരും വ്യകതമാക്കി.
കോവിഡ് -19 പാൻഡെമിക് സമയത്ത് അവരുടെ സംഭാവനകൾ പ്രത്യേകിച്ചും നിർണായകമാണ്, അക്കാലത്ത് അവർ ആരോഗ്യ സംരക്ഷണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയായി പ്രവർത്തിച്ചു.12-14 മണിക്കൂർ ജോലി ചെയ്തിട്ടും, അവർ ഇപ്പോഴും സന്നദ്ധസേവകരായി മാത്രം കണക്കാക്കപ്പെടുന്നു, അവർക്ക് തുച്ഛമായ ഓണറേറിയം ഇൻസെന്റീവും ലഭിക്കുന്നു, അതു തന്നെ പലപ്പോഴും വൈകുന്നു. ഈ അവസ്ഥ അവരെയും അവരുടെ കുടുംബത്തെയും സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. കേരളത്തിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ മാത്രമാണ് ശമ്പളം, മാസങ്ങളായി സർക്കാർ അവർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ജീവനക്കാരുടെ പദവി, കുടിശ്ശിക നൽകൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ, മാനസികവും സാമൂഹികവുമായ സുരക്ഷാ സേവനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വർഷങ്ങളായി അവർ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തി.
അവരുടെ തുടർച്ചയായ പ്രതിഷേധം ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെ സേവനത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ധാരണയില്ലായ്മയും ഉയർത്തിക്കാട്ടുന്നു. അവർ വനിതകൾ ആയതുകൊണ്ടാണോ ഇത്തരത്തിൽ അവരോട് ഒരു വിവേചനം കാണിക്കുന്നതെന്നും ചോദിക്കേണ്ടിയിരിക്കുന്നു. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ മലയാളത്തിലായിരുന്നു വിഷയം ഉന്നയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications