ബാഹുബലി സോഷ്യല്‍ മീഡിയയില്‍
ഹൈദരാബാദ്:വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ തെലുങ്ക് ചിത്രം ബാഹുബലിയുടെ ക്ലിപ്പിംഗുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വാട്‌സ് അപ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് വീഡിയോ പ്രധാനമായും പ്രചരിക്കുന്നത്.
തിയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നതിന്റെ ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

പ്രചരിക്കുന്ന വീഡിയോ ഇംഗ്ലീഷ് സബ്‌ടൈറ്റിലുള്ളതാണ് .അതിനാല്‍ ഇത് വിദേശരാജ്യങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളില്‍ നിന്നാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയതെന്ന സൂചന നല്‍കുന്നതാണ്.
പ്രഭാസിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനും വലിയൊരു ശിവ പ്രതിമയും വഹിച്ചുകൊണ്ട് പ്രഭാസ് പോകുന്ന ദൃശ്യവുമാണ് പ്രധാനമായും പ്രചരിക്കുന്നത്. ചില വീഡിയോകള്‍ പിന്‍വലിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കായി. എന്നാല്‍ കുടുതല്‍ ക്ലിപ്പിംഗുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്.












Click it and Unblock the Notifications