ബെംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണു; അമ്മയും കുഞ്ഞും മരിച്ചു
ബെംഗളൂരു: മെട്രോ പില്ലര്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് യുവതിയും മകനും മരിച്ചു. ബൈക്ക് യാത്രികരായ അമ്മയും രണ്ടുവയസുള്ള കുഞ്ഞുമാണ് മരിച്ചത്.
ബംഗളൂരുവിലെ നാഗവര മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേ തൂണാണ് തകര്‍ന്നു വീണത്. ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ദമ്പതികള്‍ ബൈക്കില്‍ ഇവരുടെ കുട്ടികളുമായി കടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്. ടണ്‍ കണക്കിന് ഭാരം വരുന്ന ഇരുമ്പ് തൂണ്‍ അവരുടെ ദേഹത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
തേജസ്വിനിയേയും ഇവരുടെ മകനേയും ഗുരുതര പരിക്കോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇവരുടെ ഭര്‍ത്താവും മകളും ആശുപത്രിയിലാണ്. തേജസ്വിനിയുടെ ഭര്‍ത്താവ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്












Click it and Unblock the Notifications