ബീഹാറില്‍ എന്‍ഡിഎയെ തുണച്ചത് എംവൈ ഫോര്‍മുല; ജംഗിള്‍ രാജ് ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് മോദി
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ മികച്ച വിജയത്തിന് പിന്നില്‍ എം-വൈ ഫോര്‍മുലയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹിളകളും യുവാക്കളുമാണ് എന്‍ഡിഎയുടെ വന്‍ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ആര്‍ജെഡിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം, യാദവ സമുദായങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന 'എം-വൈ' എന്ന പദത്തിനാണ് പ്രധാനമന്ത്രി മഹിള (സ്ത്രീകള്‍) ആന്‍ഡ് യൂത്ത് (യുവജനം) എന്ന പുതിയ വ്യാഖ്യാനം നല്‍കിയത്.
തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ മികച്ച വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് എതിരേ രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്. അഴിമതിക്കാരായ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തെ വോട്ടര്‍മാര്‍ നാടു കടത്തുകയായിരുന്നു. ബീഹാറില്‍ നേരത്തെ ഉണ്ടായിരുന്ന ജംഗിള്‍ രാജ് ഇനി ഒരിക്കലും തിരിച്ചുവരില്ല. കഴിഞ്ഞ ആര്‍ജെഡി ഭരണകാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ബീഹാറിലെ സ്ത്രീകളുടെയും യുവാക്കളുടെയും എന്‍ഡിഎയിലുള്ള വിശ്വാസത്തെയാണ് ഈ ജനവിധി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുവ വോട്ടര്‍മാര്‍ ഇപ്പോള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ ഗൗരവമായി കാണുന്നുവെന്നും ജനാധിപത്യത്തിന്റെ പവിത്രതയ്ക്കായി ഓരോ വോട്ടറുടെയും അവകാശങ്ങളും പ്രാധാന്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് കീഴില്‍ സംസ്ഥാനം വികസനത്തിന്റെ 25 സുവര്‍ണ വര്‍ഷങ്ങളിലേക്ക് കടക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന് അവരുടെ നിഷേധാത്മക രാഷ്ട്രീയ ശൈലിയില്‍ അസ്വസ്ഥതയുണ്ടെന്നും ഇത് പാര്‍ട്ടിയെ ഒരു വലിയ പിളര്‍പ്പിലേക്ക് നയിച്ചേക്കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന് വേണ്ടിയുള്ള ക്രിയാത്മകമായ കാഴ്ചപ്പാട് കോണ്‍ഗ്രസിനില്ല.
തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുന്നത് സഖ്യകക്ഷികളെ പോലും ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിന് മുന്‍പ് സഖ്യകക്ഷികള്‍ രണ്ടു തവണ ചിന്തിക്കണം. കോണ്‍ഗ്രസ് തങ്ങളുടെ നിഷേധാത്മക രാഷ്ട്രീയം കൊണ്ട് എല്ലാവരെയും മുക്കിക്കളയുകയാണെന്ന് അവരുടെ സഖ്യകക്ഷികള്‍ പോലും മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications