കോണ്‍ഗ്രസ് സഖ്യം വെറുതെ സ്വപ്നം കാണേണ്ട: നിയമസഭ തിരഞ്ഞെടുപ്പ് ഞങ്ങള്‍ തൂത്തുവാരുമെന്ന് ബിജെപി
മുംബൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹായുതി (ഏകനാഥ് ഷിൻഡെയുടെ ശിവസേന, ബി ജെ പി, അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) സഖ്യം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
"മഹായുതി സഖ്യത്തിലൂടെ ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾ ഞങ്ങൾ പരിഹരിച്ചു. നിയമസഭയിൽ ഞങ്ങള്‍ക്ക് വെല്ലുവിളിയായിരുന്ന കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കും. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച അതേ ഘടകങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രവർത്തിക്കുമെന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ ഒമ്പതെണ്ണം ബി ജെ പി നേടിയപ്പോൾ, സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 7 സീറ്റും ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻസിപി) ഒരു സീറ്റുമാണ് നേടാന്‍ സാധിച്ചത്.
മറുവശത്ത്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു ബി ടി) ഏഴ് സീറ്റുകൾ നേടിയപ്പോൾ, മറ്റ് സഖ്യകക്ഷികളായ എൻ സി പി (എസ്പി) എട്ട് സീറ്റുകളും കോൺഗ്രസ് 13 സീറ്റുകളും നേടി വലിയ മുന്നേറ്റമായിരുന്നു കാഴ്ച വെച്ചത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ വ്യത്യസ്തമായ രീതിയാണ് ഞങ്ങൾ കണ്ടത്, നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ആവർത്തിക്കില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അവകാശപ്പെടുന്നു.
ശിവസേനയും എൻ സി പിയും ചില സീറ്റുകളിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ, വ്യാജ പ്രചരണം കാരണം ഞങ്ങളുടെ പ്രതിപക്ഷത്തിന് നേട്ടമുണ്ടായി. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഘടകങ്ങള്‍ പ്രവർത്തിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ സി പിക്ക് വോട്ട് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹായുതി സഖ്യത്തിൻ്റെ ശക്തി കേന്ദ്രം പ്രതിപക്ഷം മനസ്സിലാക്കിയതിനാൽ തന്നെ ലക്ഷ്യമിടുന്നതായും ദേവന്ദ്ര ഫഡ്നാവിസ് പറഞ്ഞു. "നമ്മുടെ പ്രതിപക്ഷ പാർട്ടികൾക്ക് 50 വർഷത്തെ അനുഭവപരിചയമുള്ള നേതാക്കളുണ്ട്. മഹായുതിയുടെ ശക്തികേന്ദ്രം എവിടെയാണെന്ന് അവർക്കറിയാം. ആരെയാണ് ലക്ഷ്യമിടേണ്ടതെന്നും അവർക്കറിയാം. ഉദ്ധവ് താക്കറെയെ മാത്രമാണ് ഞാൻ വിമർശിച്ചതെങ്കിലും കോൺഗ്രസും എൻ സി പിയും (എസ്പി) അവർക്കറിയാവുന്നതുപോലെ എന്നെ കൂടുതൽ ലക്ഷ്യമിട്ടു. സഖ്യത്തിലുള്ള മൂന്ന് പാർട്ടികളിൽ ബിജെപിക്ക് കൂടുതൽ ശക്തിയുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications