Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാരിയെ കളിയാക്കി; 11 കാരനെ തല്ലിക്കൊന്നു

murder
ശ്രാവഷ്ടി: ഏഴുവയസ്സുകാരിയെ കളിയാക്കിയ 11 കാരനെ പെണ്‍കുട്ടിയുടെ സഹോദരന്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ശ്രാവഷ്ടിക്കടുത്ത് ബഹദൂര്‍പൂര്‍വ്വ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയും ബാലനെ മര്‍ദ്ദിച്ചിരുന്നത്രെ.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ - ആഗസ്ത് ഒന്നിന് കല്‍കര്‍ദാരി വനത്തില്‍ പശുക്കളെ മേയ്ക്കാനായി പോയപ്പോഴാണ് കൂട്ടുകാരിയെ ആണ്‍കുട്ടി കളിയാക്കിയത്. കാട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി.

കരഞ്ഞുകൊണ്ട് വീട്ടിലേക്കോടിയ പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞു. ഉടനെ അമ്മ കാട്ടിലേക്ക് ഓടിപ്പോയി 11 കാരനെ അടിച്ചു. കുറച്ചു സമയത്തിന് ശേഷം പെണ്‍കുട്ടിയുടെ സഹോദരനും ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകനെ കാണാഞ്ഞ് 11 കാരന്റെ മാതാപിതാക്കള്‍ തെരച്ചില്‍ നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കാട്ടില്‍നിന്നും കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് രാകേഷ് ചന്ദ് സാഹു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+