Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥാലയത്തിലെ 70 കുട്ടികളെ മതം മാറ്റി ക്രിസ്ത്യാനികളാക്കി!

ഭോപ്പാല്‍: ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് അനധികൃത മതപരിവര്‍ത്തനം നടത്തുന്നു എന്ന സംഘപരിവാര്‍ സംഘടനകളുടെ ആരോപണം ശരിവെക്കുന്ന ഒരു സംഭവം കൂടി. മധ്യപ്രദേശില്‍ അനാഥാലയത്തില്‍ കഴിയുന്ന 70 കുട്ടികളെയാണ് മതംമാറ്റി ക്രിസ്ത്യാനികളാക്കിയത്. സാഗര്‍ ജില്ലയില്‍ ശ്യാംപൂരിലെ സെന്റ് ഫ്രാന്‍സിസ് സേവാധാം എന്ന അനാഥാലയത്തിലെ കുട്ടികളെ മതംമാറ്റിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സെന്റ് ഫ്രാന്‍സിസ് സേവാധാം ആരംഭിച്ച ഫാദര്‍ റോജന്‍ ക്രിസ്റ്റിന്റെ പേരാണ് ഈ 70 കുട്ടികളുടെ രക്ഷിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തവനായ ഓംകാര്‍ സിംഗാണ് ഇക്കാര്യങ്ങള്‍ പുറത്തെത്തിച്ചത്. 70 കുട്ടികളുടെയും രക്ഷിതാവിന്റെ സ്ഥാനത്ത് റോജര്‍ ക്രിസ്റ്റിന്റെ പേരാണ് എന്ന് ഇദ്ദേഹം പറയുന്നു.

christianity.

അനാഥാലയത്തിലെ കുട്ടികളും മതപരിവര്‍ത്തനം നടന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തങ്ങളുടെ ശരിക്കുള്ള പേരും മറ്റ് വിവരങ്ങളും പോലും ഇവര്‍ മറന്നുപോയി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ ഒരു കൂട്ട മതപരിവര്‍ത്തനം ഉണ്ടാകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനാഥാലയത്തിലെ കുട്ടികളും അധ്യാപകരും ക്രിസ്ത്യാനികളാണ് എന്ന് സെന്റ് ഫ്രാന്‍സിസ് സേവാധാം ഇപ്പോള്‍ നോക്കി നടത്തുന്ന ഫാദര്‍ സഞ്ജു പറഞ്ഞു. എന്നാല്‍ ഇവിടെ നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനം നടക്കുന്നില്ല. അനാഥാലയങ്ങള്‍ കുട്ടികളുടെ പേരോ മതമോ മാറ്റാന്‍ പാടില്ല എന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ കൃത്യമായി പറഞ്ഞിരിക്കേയാണ് ഈ കൂട്ട മതപരിവര്‍ത്തനം നടന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+